പെരിന്തൽമണ്ണ: കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഒഴിഞ്ഞ കെട്ടിടത്തിൽ ചാരായം വാറ്റുകയായിരുന്ന രണ്ടുപേരെ പെരിന്തൽമണ്ണ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പഞ്ചായത്തിലെ നാരങ്ങാക്കുണ്ട് സ്വദേശികളായ കുന്നക്കാവിൽ രാജേഷ് (37), ചേരിക്കപറമ്പിൽ സുനീഷ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് പാർട്ടിയും ഐ.ബിയും സംയുക്തമായി അങ്ങാടിപ്പുറം നാരങ്ങാക്കുണ്ട് ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് അബ്ദുൽ സലീം, അസി. എക്സൈസ് ഇൻസ്പെക്ടർ ആർ. അജികുമാർ, പ്രിവൻറിവ് ഒാഫിസർമാരായ ശങ്കരനാരായണൻ, ഫ്രാൻസിസ്, സിവിൽ എക്സൈസ് ഒാഫിസർമാരായ അബിൻരാജ്, ഗോപിനാഥൻ, അഭിലാഷ്, ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.