പെരിന്തൽമണ്ണ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ 1.2 കി.ഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ വലിയങ്ങാടി ചക്കുങ്ങല്‍ നൗഫൽ (35) എന്ന നൗഫിയെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, പെരിന്തല്‍മണ്ണ സി.ഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ സി.കെ. നൗഷാദ് അറസ്റ്റ് ചെയ്തത്.
ഒരുമാസം മുമ്പാണ് കഞ്ചാവ് കേസില്‍ ജയിലില്‍നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങി വാടക വീടെടുത്ത് കഞ്ചാവ് വില്‍പന തുടങ്ങിയതായി ലഭിച്ച വിവര അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ കടത്തിയ കഞ്ചാവുമായി പിടികൂടിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് വാടകവീട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ ഒമ്പത് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മോചനദ്രവ്യമാവശ്യപ്പെട്ട കേസ്, കാറില്‍ ആയുധങ്ങളുമായി പിടികൂടിയ കേസ്, കാളികാവ് പൊലീസ് കഞ്ചാവും എം.ഡി.എം.എയും പിടികൂടിയ കേസുമുൾപ്പെടെ സംഭവങ്ങളിൽ പ്രതിയാണിയാൾ.
കഞ്ചാവും എം.ഡി.എം.എയും ഉപയോഗിക്കാനാവശ്യമായ ഗ്ലാസ് ട്യൂബും ഹുഡ്ക ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. തുടര്‍ന്നും പരിശോധന ശക്തമാക്കുമെന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം. സന്തോഷ് കുമാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എ.എസ്.ഐ ബൈജു, മുഹമ്മദ് ഫൈസല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.