താനാളൂർ: കടയിൽനിന്ന് വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകൾ കണ്ടെത്തി. താനാളൂരിലെ കടയിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ പാക്കറ്റിലെ ഒരെണ്ണം ചൊവ്വാഴ്ച രാവിലെ കഴിക്കുമ്പോഴാണ് വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകൾ കണ്ടത്. മൂന്ന് ഗുളികകൾ കുട്ടി അറിയാതെ കഴിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. കമ്പനി ഉടമയെ വിവരമറിയിച്ചതനുസരിച്ച് കടയിൽനിന്ന് ബാക്കിയുള്ളവ തിരിച്ചുകൊണ്ടുപോയി. ഗുളികക്ക് പ്രത്യേക രുചിയോ മണമോ ഇല്ല. ബന്നിൽ എങ്ങനെ ഗുളികകൾ എത്തി എന്നത് വ്യക്തമല്ല.
പഞ്ചായത്ത് മെംബർ അബ്ദുൽ മജീദ് മംഗലത്ത് താനാളൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന് വിവരങ്ങൾ കൈമാറുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.