മലപ്പുറം: അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ ധാര്‍മികമായി ഒരധികാരവുമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.
കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റിലേക്ക് യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ഫ്ലാഷ് മാര്‍ച്ച് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട ഭരണകൂടമായി സര്‍ക്കാര്‍ മാറി. മുഖ്യമന്ത്രി മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് അന്വേഷണ സംഘം പുറത്തുവിടുന്ന ഓരോ റിപ്പോര്‍ട്ടുകളും. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖാന്തിരം നടപ്പിലാക്കി എന്നതാണ് വസ്തുതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു.
എ.പി. അനില്‍കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പി. ഉബൈദുല്ല എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന് എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.