പൊന്നാനി: ടൂറിസം രംഗത്ത് പുതുവർഷത്തിൽ പൊന്നാനിയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നു. പ്രകൃതി രമണീയമായ ബിയ്യം കായലോരത്തെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ബിയ്യം തൂക്കുപാലം പരിസരത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
വൈകുന്നേരങ്ങളിൽ കുടുംബസമേതമെത്തി ബിയ്യം കായലോരത്ത് ഇരിക്കാനും നടക്കാനുമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. പൊന്നാനി ബിയ്യം കായൽ വള്ളംകളി പവലിയെൻറ എതിർവശത്ത് മാറഞ്ചേരി ഭാഗം ടൂറിസം വകുപ്പിെൻറ നേതൃത്വത്തിൽ നവീകരിക്കുന്നതിനുള്ള പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്.
കായലിെൻറ കിഴക്ക് ഭാഗത്ത് തീരദേശ റോഡും ടൂറിസം നടപ്പാതയും വിശ്രമ കേന്ദ്രങ്ങളും വള്ളം കളി വീക്ഷിക്കുന്നതിനു പവലിയനും നിർമിക്കാനാണ് പദ്ധതി. പദ്ധതിയുടെ ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് സർക്കാറിലേക്ക് സമർപ്പിക്കുന്നതിെൻറ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലമുടമകളുടെ സാന്നിധ്യത്തിൽ സംയുക്ത പരിശോധന നടത്തി. താലൂക്ക് സർവേയർ പുഴയുടെ അതിർത്തി നിർണയിക്കുകയും പദ്ധതിക്കായി പുഴ അതിർത്തിയിൽനിന്ന് ആറ് മീറ്റർ വീതിയിൽ ഉടമകൾ സ്ഥലം വിട്ടുനൽകാനും ധാരണയായി.
സമീപത്ത് വീട് ഉൾപ്പെടുന്നവർക്കായി ഇളവ് നൽകാനും തീരുമാനമായി. താലൂക്ക് സർവേയർ നാരായണൻകുട്ടി, സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ടി. ജമാലുദ്ദീൻ, ടൂറിസം എൻജിനീയർ രാജേഷ്, ടൂറിസം ആർക്കിടെക്ട് വിജയൻ, ഇറിഗേഷൻ ഉദ്യോഗസ്ഥരായ പ്രജീഷ്, ദിവ്യ, കെ. ഗണേശൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പുഴയുടെ പടിഞ്ഞാറ് ഭാഗത്ത് 3.60 കോടി രൂപ ചെലവിൽ രണ്ടു ഘട്ടങ്ങളിലെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.