പൊന്നാനി: പൊന്നാനി ഹാർബറിന് സമീപം കാന നിർമാണത്തിനിടെ പുരാതന 'ഗുഹ' കണ്ടെത്തിയ സംഭവത്തിൽ പുരാവസ്തു വകുപ്പ് ബുധനാഴ്ച സ്ഥലം സന്ദർശിക്കും. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഇൻ ചാർജ് ഓഫിസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിക്കുക.
ചൊവ്വാഴ്ച പി. നന്ദകുമാർ എം.എൽ.എ സ്ഥലം സന്ദർശിച്ചിരുന്നു. കർമ പാലം അപ്രോച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി പഴയ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്കുചാൽ നിർമാണത്തിനായി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിർമിച്ച ആർച്ചും ചെറിയ ഗുഹയും കണ്ടെത്തിയത്.
വാർത്ത പരന്നതോടെ തിങ്കളാഴ്ച വൈകീട്ട് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചു കൂടിയത്. പൊലീസെത്തി സ്ഥലത്ത് സുരക്ഷാവേലി സ്ഥാപിച്ചിരുന്നു. പഴയകാല ഇരുനില കെട്ടിടമായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആർച്ചാണ് നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.