പൊന്നാനി: താനൂർ ബോട്ടപകടത്തെ തുടർന്ന് മാസങ്ങളായി നിർത്തിവെച്ച പൊന്നാനി ഭാരതപ്പുഴയിലെ ഉല്ലാസ ബോട്ട് സർവിസ് പുനഃരാരംഭിച്ചു. എല്ലാ രേഖകളും ഹാജരാക്കിയ ആറ് ബോട്ടുകൾക്കാണ് സർവിസിന് അനുമതി നൽകിയത്. കോഴിക്കാട് പോർട്ട് ഓഫിസർ ഹരി വാര്യരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയിരുന്നു.
ഓളം ലിഷർ, ഓളം ലിഷർ 2, സവാരി (മണികണ്ഠൻ), പൊന്നാനിയുടെ സവാരി, ഗിഫാരിയ പത്തേമാരി, സുൽത്താൻ 1 എന്നീ ബോട്ടുകൾക്കാണ് അനുമതിയുള്ളത്. പൊന്നാനി ഭാരതപ്പുഴയിൽ തുറമുഖ വകുപ്പിന്റെ പരിധിയിലുള്ള ഭാഗത്താണ് അനുമതി ലഭിച്ച നാല് ബോട്ട് ജെട്ടികളുമുള്ളത്. തുറമുഖ വകുപ്പിന്റെ പരിധി കഴിഞ്ഞുള്ള ഭാഗത്തും നേരത്തെ ജെട്ടികളുണ്ടായിരുന്നു. ഈ ജെട്ടികൾക്കൊന്നും അനുമതി ലഭ്യമായിട്ടില്ല. താനൂർ ബോട്ടപകടത്തിന് മുമ്പ് ഇരുപതോളം ബോട്ടുകളാണ് സർവിസ് നടത്തിയിരുന്നത്.
അപകട പശ്ചാത്തലത്തിൽ സർവിസ് നിർത്തിവെപ്പിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭൂരിഭാഗം ബോട്ടുകളും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സർവിസ് നടത്തിയിരുന്നതെന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.