ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമായി പിടിയിൽ

പെരുമ്പടപ്പ്: സ്ഫോടക വസ്തുക്കളായ ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമായി പ്രതി പിടിയിൽ. അഞ്ച് ജലാറ്റിൻ സ്റ്റിക്കുകളും 14 ഇലക്ട്രിക് ഡിറ്റനേറ്ററുകളുമായി കൊല്ലം ഏഴുകോൺ സ്വദേശി ഗണേഷ് ഭവനിൽ ഗണേഷ് എന്ന റാമിനെയാണ് (30) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടകവസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഗണേഷന്‍റെ ഭാര്യ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കട്ടിലിനടിയിൽ പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുകളും പിടികൂടിയത്.

കൊല്ലത്ത് പാറമടയിൽ തോട്ടപൊട്ടിക്കാൻ ഉപയോഗിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് ഇയാളിൽനിന്നും പൊലീസ് പിടിച്ചെടുത്തത്. നേരത്തേ വീടുകയറി ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന ഗണേഷ് ഒരുമാസം മുമ്പാണ് പുറത്തിറങ്ങിയത്.

ഇത്തരം സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള ലൈസൻസ് ഇയാളുടെ പക്കലില്ലാതിരുന്നതിനാൽ സ്ഫോടകവസ്തു നിരോധിത നിയമപ്രകാരമാണ് അറസ്റ്റ്.

പെരുമ്പടപ്പ് എസ്.ഐ ശ്രീനിയുടെ നേതൃത്വത്തിൽ എ.എസ്.ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രീത, നാസർ, വിഷ്ണു, അനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Caught with gelatin sticks and electric detonator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.