പൊന്നാനി: പൊന്നാനിയിൽ ബോട്ടുകൾക്ക് വല നിറയെ ചെമ്മീൻ ലഭിച്ചു. ഇതോടെ കുറഞ്ഞ വിലക്കാണ് ചെമ്മീൻ വിറ്റഴിച്ചത്. നൂറിലധികം ബോട്ടുകൾക്കാണിത് ലഭിച്ചത്. ട്രോളിങ് കഴിഞ്ഞശേഷം ഇത് രണ്ടാം തവണയാണ് കൂടുതൽ ബോട്ടുകൾക്ക് ഒന്നിച്ച് യഥേഷ,ടം ചെമ്മീൻ ലഭിക്കുന്നത്. രാവിലെ മുതൽ തന്നെ ഹാർബറിൽ ബോട്ടുകൾ വല നിറയെ കരിക്കാടി ചെമ്മീനുമായാണ് എത്തിയത്. 30 കിലോയുടെ ഒരുകൊട്ടക്ക് ആയിരം രൂപയിൽ താഴെയായിരുന്നു വില ലഭിച്ചത്.
കിലോക്ക് 30 രൂപയും വൈകുന്നേരമായപ്പോൾ 20 രൂപയുമായി ഇടിഞ്ഞു. വിവിധ കമ്പനിക്കാർ കിട്ടിയ ചെമ്മീനെല്ലാം കൊണ്ടുപോവുകയും ചെയ്തു.
ഒരാഴ്ച മുമ്പും ബോട്ടുകൾക്ക് ചെമ്മീൻ ചാകര ലഭിച്ചിരുന്നു. അന്ന് കിലോക്ക് 20 രൂപയെന്ന നിരക്കിലാണ് വിറ്റത്. കമ്പനികൾ പരമാവധി വില കുറച്ചാണ് മീനുകൾ വാങ്ങുന്നതെങ്കിലും മാർക്കറ്റിലെത്തുമ്പോൾ കിലോക്ക് 100 രൂപയാണ് വില ഈടാക്കുന്നത്. ട്രോളിങ്ങിനു ശേഷം കാര്യമായി മീൻ ലഭിക്കുന്നതിെൻറ ആഹ്ലാദത്തിലാണ് മത്സ്യത്തൊഴിലാളികൾ. വലിയ മീനുകൾ കാര്യമായി ലഭിച്ചിട്ടില്ലെങ്കിലും ഇത്തവണ പ്രധാനമായും കിളി മീനും കരിക്കാടി ചെമ്മീനുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.