പൊന്നാനി: നഗരസഭയുടെ യാത്രബോട്ടിൽ വള്ളമിടിച്ച് ബോട്ടിന് കേടുപാട് പറ്റി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ അഴിമുഖത്ത് വെച്ചാണ് അപകടം. അപകടത്തിൽ യാത്രികർക്ക് നിസ്സാര പരിക്കേറ്റു. പൊന്നാനി അഴിമുഖത്ത് സർവിസ് നടത്തുന്ന പൊന്നാനി-പടിഞ്ഞാറെക്കര യാത്ര ബോട്ടിലാണ് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളം ഇടിച്ചത്.
കൂട്ടായി സ്വദേശിയുടെ ഒന്നാം ഖലീഫ എന്ന വള്ളമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോട്ടിന്റെ മുൻവശത്തിന് കേടുപാടുകൾ സംഭവിച്ചു. ജനൽ ചില്ലകൾ പൊട്ടി ബോട്ടിലേക്ക് തെറിച്ചു വീണാണ് യാത്രികർക്ക് നിസ്സാര പരിക്കേറ്റത്. കേടുപാടുകൾ സംഭവിച്ച ബോട്ട് പൊന്നാനി അഴിമുഖത്ത് നിർത്തിയിട്ട ശേഷം മറ്റൊരു ബോട്ടിൽ സർവിസ് തുടർന്നു. സംഭവത്തെ തുടർന്ന് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ പൊലീസും പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറവും സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.