പൊന്നാനി: ഓണാഘോഷത്തോടനുബന്ധിച്ച് ലഹരികടത്ത് വർധിക്കാനിടയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് പൊന്നാനി താലൂക്കിൽ ലഹരി കടത്തിന് കടിഞ്ഞാണിടാൻ എക്സൈസ് വകുപ്പ്.
ഇതിന്റെ ഭാഗമായി ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തി.
പാഴ്സൽ കേന്ദ്രങ്ങൾ, കൊറിയർ സർവിസുകൾ, ആഡംബര വാഹനങ്ങൾ കേന്ദീകരിച്ച് ലഹരി കടത്ത് പരിശോധന നടത്തുന്നതിന് മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദേശ പ്രകാരം ജില്ല പൊലീസ് സൂപ്രണ്ടിന്റെ അനുവാദത്തോടെയാണ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. ജില്ല ഡി.സി.ആർ.ബി ഡിവൈ.എസ്.പിയുടെ കീഴിലുള്ള ഡോഗ് സ്ക്വാഡിലെ മദ്യം, മറ്റു ലഹരി വസ്തുക്കൾ എന്നിവ കണ്ടുപിടിക്കാൻ മികച്ച പരിശീലനം ലഭിച്ച 335 ലൈക്കയെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. എടപ്പാൾ, പൊന്നാനി എന്നിവിടങ്ങളിലെ വിവിധ പാർസൽ കേന്ദ്രങ്ങൾ, കൊരിയർ സർവിസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന. എക്സൈസ് സി.ഐ പി.എം. മുഹമ്മദ് റിയാസ്, പൊന്നാനി റേഞ്ച് ഇൻസ്പെക്ടർ ജിനീഷ്, എക്സൈസ് ഇൻറലിജൻസ് ഉദ്യേഗസ്ഥൻ വി.ആർ. രാജേഷ്കുമാർ, പ്രിവന്റിവ് ഓഫിസർമാരായ കെ.എം. ബാബുരാജ്, എ. ഗണേശൻ, കെ.എസ്. പ്രമോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. പ്രമോദ്, കെ.പി. മനോജൻ, ഷാജു, ഡ്രൈവർ എം. പ്രമോദ്, സിവിൽ പൊലീസ് ഓഫിസർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.