പൊന്നാനി: വേറിട്ട രക്ഷാപ്രവർത്തനവുമായി പൊന്നാനി അഗ്നിരക്ഷ സേന. ചങ്ങലയിൽ കുടുങ്ങിയ നായുടെ നാവ് സാഹസികമായി ഊരിയെടുത്താണ് സേന മാതൃകയായത്. ചമ്രവട്ടം കടവിനടുത്ത സ്വകാര്യ മൃഗാശുപത്രിയിൽ എത്തിയ ഒന്നര വയസ്സുള്ള റോട്ട് വീലർ ഇനത്തിൽപെട്ട നായുടെ നാക്ക് അതിന്റെ തന്നെ ചങ്ങലയിൽ കുടുങ്ങി നീരുവെച്ചു വീർത്ത നിലയിൽ ആയിരുന്നു. തുടർന്ന് അഗ്നിരക്ഷ സേന സ്ഥലത്തെത്തി ഡോക്ടറുടെ സഹായത്താൽ നായെ മയക്കി വളരെ സൂക്ഷ്മമായി ബാറ്ററി കട്ടർ ഉപയോഗിച്ച് ചങ്ങല മുറിച്ചുമാറ്റി. പുന്നയൂർക്കുളം സ്വദേശി തച്ചിയിൽ ശ്രീജിത്തിന്റേതാണ് ശ്വാനന്മരിൽ കലിപ്പൻ എന്നറിയപ്പെടുന്ന ഈ റോട്ട് വീലർ. പൊന്നാനി അഗ്നിരക്ഷ സേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഗിരീശന്റെ നേതൃത്വത്തിൽ രഞ്ജിത്, രൻദീപ്, അജയ് പി. നായർ എന്നിവരടങ്ങുന്ന ടീം ആണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.