പൊന്നാനി: എം.ഇ.എസ് പൊന്നാനി കോളജിന് ദേശീയ അക്രിഡറ്റേഷൻ ആൻഡ് അസസ്മെൻറ് കൗൺസിൽ അക്രിഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചു.
3.46 ആണ് കോളജിന് ലഭിച്ച സ്കോർ. എം.ഇ.എസ് കോളജുകളിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. 15, 16 തീയതികളിലായിരുന്നു കോളജിലെ നാക് പരിശോധന. ഒറീസ ബെർഹാംപൂർ യൂനിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസലർ ഡോ. ബിജയ് കുമാർ സാഹു, ഹൈദരാബാദ് ഇഫ്ളുവിലെ പ്രൊഫസർ ഡോ. വി.ബി. താരകേശ്വർ, ഗുജറാത്ത് സി.പി. പട്ടേൽ, എഫ്.എച്ച്. ഷാ കോളജിലെ പ്രിൻസിപ്പൽ ഡോ. രമൺ ലാൽ മോഡി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കായി എത്തിയത്.
കോളജിെൻറ അക്കാദമിക അക്കാദമികേതര നിലവാരം, പഠനാന്തരീക്ഷം, ബോധന പ്രക്രിയകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണം, വിദ്യാർഥി ക്ഷേമം തുടങ്ങിയ കാര്യങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളാണ് സംഘം വിലയിരുത്തിയത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ടീം ചെയർമാൻ ഡോ. ബിജയ് കുമാർ സാഹു പ്രിൻസിപ്പൽ അജിംസ് പി. മുഹമ്മദിന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.