പൊന്നാനി: കേരള തീരത്ത് അനധികൃത മത്സ്യബന്ധനം നടത്തിയ അന്തർ സംസ്ഥാന ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. അന്തർ സംസ്ഥാന മത്സ്യബന്ധന യാനങ്ങൾ മത്സ്യബന്ധനം നടത്തരുതെന്ന മുന്നറിയിപ്പ് മറികടന്ന് മീൻപിടിച്ച ബോട്ടുകളെയാണ് കസ്റ്റഡിയിലെടുത്തത്. മംഗലാപുരം സ്വദേശികളുടെ ഹനീന 2, ഷാൻവി 3 ബോട്ടുകളാണ് പിടികൂടിയത്.
350 എച്ച്.പി എൻജിൻ ഉപയോഗിച്ചുള്ള ബോട്ടുകൾ പൊന്നാനി കടലിൽ 8 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് മത്സ്യബന്ധനം നടത്തിയിരുന്നത്. ഫിഷറീസും, മറൈൻ എൻഫോഴ്സ്മെന്റും ചേർന്നാണ് പരിശോധന നടത്തിയത്. ബോട്ടുകൾക്ക് പിഴ ചുമത്തി മത്സ്യം ഫിഷറീസ് വകുപ്പ് വിൽക്കും. പരിശോധനക്ക് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അമൃത ഗോപൻ, മറൈൻ എൻഫോഴ്സ്മെന്റ് ഓഫിസർ സമീർ അലി, റസ്ക്യൂ ഗാർഡുമാരായ സമീർ, ജാഫർ, സിദ്ദിക്കോയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.