പൊന്നാനി (മലപ്പുറം): ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനുമായി ഫിഷറീസ് വകുപ്പിെൻറ പ്രത്യേക സ്ക്വാഡ് ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കി. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ജലമലിനീകരണം, അമിത മത്സ്യബന്ധനം, ചെറുമത്സ്യങ്ങളെ പിടിച്ചെടുക്കല്‍, നിരോധിത മത്സ്യബന്ധന രീതികള്‍ എന്നിവ മൂലം ഉള്‍നാടന്‍ മത്സ്യ സമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് പട്രോളിങ് ശക്തമാക്കിയത്.
തുരുമ്പു നിക്ഷേപിച്ച് മീന്‍പിടിക്കുക, ഉള്‍നാടന്‍ മത്സ്യത്തിെൻറ പ്രജനനകാലത്തുള്ള മീന്‍പിടിത്തം, അനധികൃത കുറ്റിവലകള്‍, കൃത്രിമപാരുകള്‍, കുരുത്തി വലകള്‍ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, മത്സ്യക്കുഞ്ഞുങ്ങളെ വന്‍തോതില്‍ പിടിച്ചെടുക്കല്‍ എന്നിവ യാതൊരു കാരണവശാലും അനുവദിക്കില്ല. ഇത്തരം നിയമ ലംഘനങ്ങൾ നടത്തിയാൽ 15,000 രൂപ പിഴയും ആറ് മാസം തടവ് ശിക്ഷയും ലഭിക്കും.
കഴിഞ്ഞ ദിവസങ്ങളിലായി ഫിഷറീസ് വകുപ്പ് ബിയ്യം കായൽ പരിസരത്ത് പരിശോധന നടത്തി. പുഴ, കായൽ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാൽ ചെറുവലകളും കൂടുകളും ഉപയോഗിച്ച് മീൻ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് പൂർണ വളർച്ചയെത്താതെ മത്സ്യം പിടിക്കുന്നതു വിൽപന നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടി സ്വീകരിക്കും.
കനത്തമഴയിൽ ജലാശയങ്ങൾ നിറഞ്ഞു മത്സ്യങ്ങൾ മുട്ടയിടുന്ന സമയമാണിത്. മീൻ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയാൽ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും.കഴിഞ്ഞ ഏതാനും വർഷങ്ങളായി പല മത്സരങ്ങളും വംശനാശം നേരിട്ടു കൊണ്ടിരിക്കുകയാണ്. അനധികൃത മത്സ്യബന്ധനം സംബന്ധിച്ച് ഫിഷറീസ് അധികൃതർക്ക് വിവരം നൽകാം. ഫോൺ: 8921526393.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.