പൊന്നാനി: കോവിഡിനെ തുടർന്ന് കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികൾ വ്യാപന തോത് കുറഞ്ഞതോടെ മാസങ്ങൾക്കൊടുവിൽ വീണ്ടും കേരളത്തിലേക്ക് തിരികെ എത്തുന്നു.
നിർമാണ മേഖലയിലും കാർഷിക രംഗത്തും മത്സ്യബന്ധന മേഖലയിലും വർഷങ്ങളായി സാന്നിധ്യമുറപ്പിച്ചിരുന്ന തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങിയതോടെ പല മേഖലകളും സ്തംഭനാവസ്ഥയിലായിരുന്നു. നിയന്ത്രണങ്ങൾ നീങ്ങിയതോടെയാണ് പലരും തിരികെയെത്തിയത്. മികച്ച വേതനം ലഭിക്കുന്നതാണ് ഇവരെ പ്രധാനമായും കേരളത്തിലേക്ക് ആകർഷിക്കുന്നത്.
പലയിടത്തും വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെത്തിയ തൊഴിലാളികൾ റിക്രൂട്ടിങ് ഏജൻസിയായും പ്രവർത്തിച്ചുവരുന്നുണ്ട്. എന്നാൽ, കോവിഡിനിടയിലും തൊഴിലാളികളെ കൂട്ടത്തോടെ പാർപ്പിക്കുന്നത് ആശങ്കകൾക്കിടയാക്കും. വാടകവീടുകളും ക്വാർട്ടേഴ്സുകളും ഉള്ളവർക്ക് ഇരട്ടി ലാഭം കൊയ്യാനാവുമെന്നതിനാൽ ഇത്തരം തൊഴിലാളികളെ കൂട്ടത്തോടെ പാർപ്പിക്കുകയാണ്. ഒരു അടിസ്ഥാന സൗകര്യവുമില്ലാതെ ഏറെ പേരെ ഒരേസമയം താമസിപ്പിക്കാൻ കഴിയുമെന്നതിനാൽ ക്വാർട്ടേഴ്സുകളിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് മുൻഗണനയുമുണ്ട്. തൊഴിലാളികളുടെ കണക്കെടുപ്പും ആരോഗ്യ സുരക്ഷ പദ്ധതിയും കടലാസിലൊതുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.