പൊന്നാനി: തകർച്ചയുടെ വക്കിലായ പൊന്നാനിയിലെ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫിസ് സ്ഥലം മാറുന്നു. പുതിയ അനക്സ് കെട്ടിട നിർമാണ ഭാഗമായാണ് ഓഫിസ് പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്. ഇറിഗേഷൻ വകുപ്പിന്റെ പൊന്നാനി സബ് ഡിവിഷൻ ഓഫിസും അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമാണ് അനക്സ് കെട്ടിട നിർമാണത്തിന് മുന്നോടിയായി മാറ്റിസ്ഥാപിക്കുന്നത്. ചമ്രവട്ടം ജങ്ഷനിൽ നേരത്തെ വാട്ടർ അതോറിറ്റി പ്രവർത്തിച്ചിരുന്ന ഓഫിസിലേക്കാണ് ഇറിഗേഷൻ വകുപ്പ് ഓഫിസ് മാറ്റുക. താലൂക്ക് ഓഫിസ് കോമ്പൗണ്ടിലെ ഓടിട്ട പഴയ കെട്ടിടത്തിലാണ് നിലവിലെ ഓഫിസ് പ്രവർത്തിക്കുന്നത്. ഓഫിസ് സൗകര്യപ്രദമായ ഇടത്തേക്ക് മാറ്റണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
അനക്സ് കെട്ടിട നിർമാണ ഭാഗമായി പൊന്നാനി നഗരം വില്ലേജ് ഓഫിസ്, ഇറിഗേഷൻ ഓഫിസ് എന്നിവ പൂർണമായി പൊളിച്ചുമാറ്റേണ്ടി വരും. ജനുവരിയിൽ ചമ്രവട്ടം ജങ്ഷനിലെ പുതിയ ഓഫിസിലേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.