പൊന്നാനി: നാലുവർഷമായി താൽക്കാലിക ഷെഡിൽ പഠനം തുടരുന്ന കടവനാട് ഗവ. എൽ.പി സ്കൂളിലെ കുട്ടികളുടെ ദുരിതാവസ്ഥക്ക് പരിഹാരം കാണാൻ മന്ത്രി വി. അബ്ദുറഹിമാന്റെ അടിയന്തര ഇടപെടൽ. പൊന്നാനി നഗരസഭയിലെ കടവനാട് ഉൾപ്പെടെ മൂന്ന് സ്കൂളുകളുടെ നിർമാണം പാതിവഴിയിൽ നിലച്ചതിനാൽ കരാർ ഏജൻസിയെ മാറ്റി പകരം പുതിയ ടെൻഡർ വിളിക്കാൻ മന്ത്രി ന്യൂനപക്ഷ ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ നിർദേശ പ്രകാരം ഇതുസംബന്ധിച്ച ഫയലുകൾ വെള്ളിയാഴ്ച തന്നെ ജില്ല കലക്ടർ തിരുവനന്തപുരത്തേക്ക് കൈമാറുകയും ചെയ്തു.
സ്കൂൾ തുറന്നിട്ടും കടവനാട് ഗവ. എൽ.പി സ്കൂൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് സംബന്ധിച്ച് ‘മാധ്യമം’ വെള്ളിയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് മന്ത്രിതല ഇടപെടൽ. കരാർ ഏജൻസിയായ എച്ച്.പി.എല്ലിനോട് നിരവധി തവണ സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കാൻ നഗരസഭ ആവശ്യപ്പെട്ടിട്ടും പ്രവൃത്തി പൂർത്തീകരിക്കാത്തതിനാലാണ് ഏജൻസിയെ മാറ്റിയത്. ഏജൻസിയും കരാറുകാരും തമ്മിലുള്ള തർക്കമാണ് സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം വൈകാനിടയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.