പൊന്നാനി: ഒരുഅടിസ്ഥാനസൗകര്യവും ഏർപ്പെടുത്തിയില്ലെന്നാരോപിച്ച് പൊന്നാനി നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായുള്ള കായികമേളയിൽ ക്ലബുകൾ ഫുട്ബാൾ മത്സരം ബഹിഷ്കരിച്ചു. പൊന്നാനി എം.ഇ.എസ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടെ ഒരു കളിക്കാരന് പരിക്കേറ്റിരുന്നു. എന്നാൽ, ഫസ്റ്റ് എയ്ഡ് നൽകാൻ പോലും സംഘാടകർ തയാറായില്ലെന്നാണ് ക്ലബുകളുടെ പരാതി. പരിക്കേറ്റ കളിക്കാരനെ ടീമുകൾതന്നെ ആശുപത്രിയിലെത്തിക്കണമെന്ന നിലപാടിലായിരുന്നു സംഘാടകർ.
ഇത് ക്ലബുകളെ ചൊടിപ്പിക്കുകയും എല്ലാ ഫുട്ബാൾ ക്ലബുകളും കളി ബഹിഷ്കരിക്കുകയുമായിരുന്നു. നിരവധി ക്ലബുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ഗോൾ പോസ്റ്റിൽ വല കെട്ടാനോ ലൈൻ മാർക്ക് ചെയ്യാനോ കുടിവെള്ള സൗകര്യം ഏർപ്പെടുത്താനോ സംഘാടകർക്ക് കഴിഞ്ഞില്ലെന്നാണ് കളിക്കാരുടെ പരാതി. കേരളോത്സവ നടത്തിപ്പിന് നഗരസഭ ഫണ്ട് ഉണ്ടെന്നിരിക്കെ അടിസ്ഥാനസൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. കായികമേളക്ക് എത്ര ഫണ്ട് അനുവദിച്ചെന്നും എത്ര ചെലവഴിച്ചെന്നും സംഘാടകർ വിശദീകരിക്കണമെന്നാണ് കായികതാരങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.