പൊന്നാനി: കടലിലുണ്ടാകുന്ന അപകടങ്ങളിൽ പെടുന്നവരെ കണ്ടെത്താനും രക്ഷാദൗത്യത്തിനുമായി സർക്കാർ സംവിധാനങ്ങൾക്ക് പുറമെ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രാദേശിക സുരക്ഷ സമിതികൾ രൂപവത്കരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. പൊന്നാനിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ അവബോധം നൽകും. ഇതിനായി അടുത്തയാഴ്ചതന്നെ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗം വിളിക്കും.
മത്സ്യത്തൊഴിലാളികൾക്കായുള്ള സുരക്ഷ ഉപകരണങ്ങൾ ഫിഷറീസ് ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
ഇത് വേഗത്തിൽ വിതരണം ചെയ്യാനും, ഇവ ആവശ്യമായ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനും തുടർ ബോധവത്കരണ പരിപാടികൾ നടത്തും. കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി സര്‍ക്കാറിെൻറ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് തിരച്ചില്‍ നടത്തുണ്ട്. ഹെലികോപ്ടര്‍ വീണ്ടും എത്തിച്ച് വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കടലിൽ അപകടത്തിൽ പെട്ടവരുടെ വീടുകളിലും പൊന്നാനി ഹാർബറിലും മന്ത്രി സന്ദർശനം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീന്, നഗരസഭ ചെയര്മാന് ശിവദാസ് ആറ്റുപുറം, എം.എ. ഹമീദ്, യു.കെ. അബൂബക്കര്‍, കെ.എ. റഹീം എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.