പൊന്നാനി: സ്ത്രീകൾക്ക് മാത്രമായുള്ള പോളിങ് ബൂത്തിൽ മാറ്റമില്ലാതെ പൊന്നാനി. സംസ്ഥാനത്ത് സ്ത്രീകൾക്ക് മാത്രമായി ബൂത്തുകൾ ഇപ്പോഴും നിലവിലുള്ളത് പൊന്നാനിയിലും കൊടുങ്ങല്ലൂരിലും മാത്രമാണ്. പൊന്നാനിയിൽ 12 ബൂത്തുകളാണ് സ്ത്രീ ബൂത്തുകൾ മാത്രമായുള്ളത്. ഈ ബൂത്തുകളിലെത്തുന്ന വനിതകൾക്ക് ഏറെ നേരം ക്യൂവിൽനിന്ന് വലയേണ്ട. കാരണം ഇവിടെ വോട്ട് ചെയ്യുന്നത് സ്ത്രീകൾ മാത്രമാണ്.
ഒന്നാം നമ്പർ ബൂത്തായ പൊന്നാനി ടൗൺ ടി.ഐയു.പി സ്കൂൾ, ബൂത്ത് നമ്പർ ആറ് ഫിഷറീസ് എൽ.പി സ്കൂൾ അഴീക്കൽ, ബൂത്ത് നമ്പർ എട്ട് പൊന്നാനി മുനവ്വിറുൽ ഇസ്ലാം മദ്റസ, ബൂത്ത് നമ്പർ 10 എം.ഐ.യു പി സ്കൂൾ, യൂത്ത് നമ്പർ 15 മരക്കടവ് ബദ്രിയ മദ്റസ, ബൂത്ത് നമ്പർ 17 പൊന്നാനി എം.ഇ.എസ് കോളജ്, ബൂത്ത് നമ്പർ 20 എ.എൽ.പി.സ്കൂൾ ആനപ്പടി, ബൂത്ത് നമ്പർ 22 ഹംസിയ്യ മദ്റസ, ബൂത്ത് നമ്പർ 26 പൊന്നാനി എം.ഐ ഹയർ സെക്കൻഡറി സ്കൂൾ, ബൂത്ത് നമ്പർ 28 എം.ഐ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പുതുപൊന്നാനി, ബൂത്ത് നമ്പർ 30 എ.യു.പി.എസ് പുതുപൊന്നാനി, ബൂത്ത് നമ്പർ 32 ജി.എൽ.എൽ.പി സ്കൂൾ പുതുപൊന്നാനി എന്നിവയാണ് പൊന്നാനിയിലെ വനിത ബൂത്തുകൾ. കാലങ്ങളായി തുടർന്നുവരുന്ന സ്ത്രീ ബൂത്തുകൾക്ക് ഇപ്പോഴും മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ഏറെ സമാധാനപരമായാണ് ഇവിടെ എപ്പോഴും പോളിങ് നടക്കാറുള്ളത് പലപ്പോഴായി സ്ത്രീ ബൂത്തുകൾ ജനറൽ ബൂത്തുകൾ ആക്കി മാറ്റണം എന്ന ചർച്ചകൾ നടക്കാറുണ്ടെങ്കിലും കാലങ്ങളായി തുടർന്നുവരുന്ന പ്രക്രിയക്ക് മാറ്റം വരുത്തേണ്ടത് നിലപാടിലാണ് ഇവിടുത്തെ വോട്ടർമാർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.