പൊന്നാനി: മാതൃശിശു ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ആശുപത്രിയിൽ അഡ്മിറ്റാവുന്നവരേയും ഒ.പിയിൽ കാര്യമായ അസുഖങ്ങളുമായി എത്തുന്നവരെയും ആൻറിജെൻ പരിശോധന നടത്താനാണ് തീരുമാനം. കഴിഞ്ഞദിവസം പൊന്നാനി താലൂക്കിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച നടന്ന ആൻറിജെൻ പരിശോധനയിൽ നാല് പേർക്കും പോസിറ്റിവായി.
ആശുപത്രികളിലെത്തുന്നവരിൽ രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളും മുൻകരുതലുകളും കർശനമാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ശനിയാഴ്ച 32 പേർക്കാണ് പരിശോധന നടത്തിയത്.
നിലവിൽ പൊന്നാനി ടി.ബി ആശുപത്രിയിൽ നടക്കുന്ന സ്രവപരിശോധനയിലും ആൻറിജെൻ പരിശോധനയിലും പൊന്നാനി താലൂക്കിെൻറ വിവിധയിടങ്ങളിൽനിന്നുള്ളവരാണ് എത്തുന്നത്. ടി.ബി ആശുപത്രിയിലെ പരിശോധനാ കേന്ദ്രത്തിലെത്തിയവരിൽ മാറഞ്ചേരി പഞ്ചായത്തിലെ എട്ട് പേർക്ക് കോവിഡ് പോസിറ്റിവായിരുന്നു.
നിലവിൽ പൊന്നാനിയിൽ സമൂഹസാധ്യത കുറവാണെങ്കിലും ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.