പൊന്നാനി: നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിന് അപകട സ്ഥിതിയിലുള്ള കെട്ടിടത്തിൽനിന്ന് മോചനമാകും. സ്ഥലം സന്ദർശിച്ച ജില്ല കലക്ടർക്ക് മുന്നിൽ കെട്ടിടത്തിന്റെ ശോച്യാവസ്ഥ ബോധ്യപ്പെടുത്തി മുൻസിഫ് മജിസ്ട്രേറ്റ് ടി.എം. സൗമ്യ. അപകടാവസ്ഥ ബോധ്യമായതിനെത്തുടർന്ന് കോടതി താൽക്കാലിക കെട്ടിടത്തിലേക്ക് മാറാൻ നടപടിയെടുക്കുമെന്നും നിലവിലെ കെട്ടിടത്തോട് ചേർന്ന സ്ഥലത്ത് കോടതി കോംപ്ലക്സ് നിർമിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും കലക്ടർ ഉറപ്പുനൽകി.
പ്രതി ദിനം നൂറുകണക്കിന് പേർ വരുന്ന കോടതി കോപ്ലക്സിൽ സുരക്ഷയില്ലെന്നും ജീവനക്കാർക്ക് ഷോക്ക് അടിക്കുകയാണെന്നും ഫയലുകൾ മഴ നനഞ്ഞ് നശിക്കുകയാണെന്നും മജിസ്ട്രേറ്റ് കലക്ടറോട് പറഞ്ഞു. പി.ഡബ്യു.ഡി കെട്ടിട വിഭാഗം നിസ്സഹകരണമാണ് തുടരുന്നതെന്നും പറഞ്ഞു. കോടതിയുടെ ശോച്യാവസ്ഥ ബോധ്യപ്പെട്ട കലക്ടർ കോടതി കെട്ടിടം താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റാൻ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.