പൊന്നാനി: തദ്ദേശ തെരഞ്ഞെടുപ്പിൽ പൊന്നാനി അസംബ്ലി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിലെ സി.പി.എം-^സി.പി.ഐ മുന്നണികൾ തമ്മിൽ സീറ്റ് വിഭജനവുമായി നടത്തിയ മണ്ഡലംതല ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടു. പൊന്നാനി നഗരസഭ കൂടാതെ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്, ആലേങ്കാട്, നന്നംമുക്ക് എന്നീ പഞ്ചായത്തുകളിൽ സീറ്റുകൾ തീരുമാനിക്കാനാണ് യോഗം ചേർന്നത്.
പൊന്നാനി നഗരസഭയിലെ സീറ്റുകളുടെ കാര്യത്തിലും മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിലെ സീറ്റുകളുടെ കാര്യത്തിലും ധാരണയിലെത്താൻ കഴിയാതെ ചർച്ച പരാജയപ്പെടുകയായിരുന്നു. നഗരസഭയിൽ 12 സീറ്റുകൾ മത്സരിക്കാൻ തങ്ങൾക്ക് വേണമെന്നാണ് സി.പി.ഐ ആവശ്യം.
കഴിഞ്ഞ തവണ എട്ട് സീറ്റിൽ മത്സരിച്ച സി.പി.ഐ മൂന്ന് സീറ്റിലാണ് വിജയിച്ചത്. ഇതിൽ വിജയിച്ച ഒരു കൗൺസിലർ പിന്നീട് സി.പി.എമ്മിൽ ചേർന്നിരുന്നു.
അമിതമായ അവകാശവാദം അംഗീകരിക്കാൻ കഴിയില്ലെന്നും ആവശ്യങ്ങൾ യാഥാർഥ്യ ബോധ്യത്തോടുകൂടി ഉള്ളതാവണമെന്നുമാണ് സി.പി.എം നിലപാട്. കഴിഞ്ഞ തവണയും നഗരസഭതലത്തിൽ ചില മേഖലയിൽ തർക്കം പൂർണമായും പരിഹരിക്കാതെയാണ് ഇരുകൂട്ടരും മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.