മാറഞ്ചേരി: അബൂദബി ആരോഗ്യ വകുപ്പിന് കീഴിൽ നടക്കുന്ന കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായി പൊന്നാനി സ്വദേശികളും.
രണ്ടു ഡോസ് കുത്തിവെപ്പ്, ഒരു തവണ നേരിട്ടുള്ള പരിശോധന, 49 ദിവസത്തെ തുടർച്ചയായ നിരീക്ഷണം എന്നിവക്ക് ശേഷം മൂന്നു മാസം ഇടവിട്ടുള്ള ടെലിഫോണിക് നിരീക്ഷണവും ഉൾപ്പെടുന്നതാണ് പരീക്ഷണ പദ്ധതി.
അനിയന്ത്രിത ഷുഗർ, കരൾ-ആമാശയ-ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റു മാരക രോഗങ്ങൾ എന്നിവയൊന്നുമില്ലാത്ത ആർക്കും സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ഈ പദ്ധതിയിൽ പങ്കാളികളാവാമെന്ന്് അധികൃതർ പറഞ്ഞു.
സ്വദേശികൾക്കൊപ്പം മാറഞ്ചേരി സ്വദേശി ഫാറൂഖ് കിഴക്കയിൽ, പെരുമ്പടപ്പ് സ്വദേശി മിഷാൽ മുഹമ്മദ് തുടങ്ങിയ നിരവധി മലയാളികളും പങ്കാളികളായിട്ടുണ്ട്.
ലോക ജനതയുടെ നിലനിൽപിനായുള്ള പോരാട്ടത്തിൽ വളരെ സന്തോഷത്തോടെയാണ് പങ്കുചേരുന്നതെന്നും ഇതുവരെ ശാരീരിക പ്രയാസങ്ങളില്ലെന്നും വിശദ പരിശോധനകൾക്ക് ശേഷം ആദ്യ ഡോസ് സ്വീകരിച്ച ഫാറൂഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.