പൊ​ന്നാ​നി പു​ളി​ക്ക​ക്ക​ട​വ് തൂ​ക്കു​പാ​ലം അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം

പൊ​ന്നാ​നി: കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ്സ​ഹ​മാ​യ പൊ​ന്നാ​നി പു​ളി​ക്ക​ക​ട​വ് തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​വും.

എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം കാ​ര​ണം പ്ര​വൃ​ത്തി വൈ​കു​ക​യാ​യി​രു​ന്നു. 18 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പൊ​ന്നാ​നി-​മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​ളി​ക്ക​ക്ക​ട​വ് കാ​യ​ൽ തീ​ര​ത്ത് ന​ട​പ്പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് തു​ട​ക്കം കു​റി​ക്കു​ക.

മാ​സ​ങ്ങ​ൾ​ക്ക​കം അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പാ​ലം തു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ കെ​ല്ലി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. ഇ​തി​ന് മു​ന്നോ​ടി​യാ​യി പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം പൊ​ന്നാ​നി ന​ഗ​ര​സ​ഭകാ​ര്യാ​ല​യ​ത്തി​ൽ ചേ​ർ​ന്നു.

എം.​എ​ൽ.​എ ഫ​ണ്ട് വി​നി​യോ​ഗ പ്ര​വൃ​ത്തി പു​രോ​ഗ​തി​യും വി​ല​യി​രു​ത്തി. പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട്ട നി​ർ​മ​ണ ടെ​ൻ​ഡ​ർ നോ​ട്ടീ​സ് 12ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​ന്‍റെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​യി. പൊ​ന്നാ​നി ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ന​വം​ബ​റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും. ഈ ​മാ​സം 18ന് ​പു​തു​പൊ​ന്നാ​നി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നും യോ​ഗ​ത്തി​ൽ

തീ​രു​മാ​ന​മാ​യി.

യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ബി​ന്ദു സി​ദ്ധാ​ർ​ഥ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ന സു​ദേ​ശ​ൻ, ര​ജീ​ഷ് ഊ​പ്പാ​ല എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Ponnani-Pullikadav-Bridge-Renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.