പൊന്നാനി: സംസ്ഥാനത്തെ സർക്കാർ വിശ്രമ മന്ദിരങ്ങളെല്ലാം പുതുക്കിപ്പണിയുന്നതിെൻറ ഭാഗമായി ആരംഭിച്ച പൊന്നാനി പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസിെൻറ പുതിയ കെട്ടിടത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. ഫർണിഷിങ് ജോലികൾ മാത്രമാണ് കഴിയാനുള്ളത്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടിട്ട വിശ്രമ മന്ദിരം പൊളിച്ചുനീക്കിയാണ് കേരളീയ വാസ്തുശിൽപ മാതൃകയിൽ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തി പുതിയ ഇരുനില കെട്ടിടം നിർമിക്കുന്നത്.
സംസ്ഥാന പൊതുമരാമത്ത് വിഭാഗത്തിെൻറ 3.8 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം. 8770 ചതുരശ്ര അടിയിൽ ആധുനിക രീതിയിലുള്ള മൂന്ന് സ്യൂട്ട് റൂം, അഞ്ച് സാധാരണ മുറികൾ, അടുക്കള, ഡൈനിങ് ഹാൾ, ഓഫിസ്, കെയർ ടേക്കർ റൂം എന്നിവക്ക് പുറമെ മുകളിൽ കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടെയാണ് പുതിയ കെട്ടിടം. എട്ടു മുറികളും ശീതീകരിച്ച തരത്തിലാണ് സംവിധാനിക്കുന്നത്. 1300 ചതുരശ്ര അടിയിലുള്ള കോൺഫറൻസ് ഹാളാണ് മുകൾനിലയിൽ ഒരുക്കുന്നത്.
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള വിശ്രമകേന്ദ്രം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് മണ്ഡലം എം.എൽ.എയും സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ 2017ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് രേഖാമൂലം കത്ത് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പുതിയ കെട്ടിടം നിർമിക്കാൻ അനുമതിയായത്. ഫെബ്രുവരിയിൽ നിർമാണം പൂർത്തീകരിക്കാനായിരുന്നു പദ്ധതിയുണ്ടായിരുന്നതെങ്കിലും കോവിഡിനെത്തുടർന്ന് മാസങ്ങളോളം നിർമാണം നിലച്ചതാണ് ഉദ്ഘാടനം വൈകാനിടയായത്. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിന് കീഴിൽ നിലമ്പൂരിലെ സ്വകാര്യ കമ്പനിക്കാണ് നിർമാണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.