പൊന്നാനി: തുടർച്ചയായ അഞ്ചാംവർഷവും നോമ്പ് അനുഷ്ഠിച്ച് യുവതി. കടയിലെ തിരക്കുകൾക്കിടയിലും പൊന്നാനി ഈശ്വരമംഗലം സ്വദേശി കുണ്ടൂർതറയിൽ രമ്യക്ക് നോമ്പെടുക്കുന്നതിൽ വിട്ടുവീഴ്ചയില്ല. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് വ്രതമനുഷ്ഠിക്കുന്ന റമദാനിലാണ് മാനസികമായും ശാരീരികമായും ഏറെ ഉന്മേഷമെന്നാണ് രമ്യ പറയുന്നത്. പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ കടയിൽ ജോലിചെയ്യുന്ന രമ്യ മുസ്ലിം സുഹൃത്തുക്കൾ റമദാനിൽ നോമ്പനുഷ്ഠിക്കുന്നത് കണ്ട് അഞ്ചുവർഷം മുമ്പാണ് നോമ്പ് പതിവാക്കിയത്. പിന്നീട് ഇത് തുടർച്ചയാക്കി.
ഓരോ മാസവും പരമാവധി നോമ്പ് പിടിക്കാൻ രമ്യക്ക് കഴിയാറുണ്ട്. റമദാൻ മാസത്തിൽ നോമ്പ് തുറന്നാലും ലളിതമായാണ് രമ്യയുടെ ഭക്ഷണക്രമം. നിരവധി അസുഖങ്ങളിൽനിന്ന് മാനസികമായും ഏറെ സന്തോഷമാണ് വ്രതാനുഷ്ഠാനത്തിലൂടെ ലഭിക്കുന്നതെന്നാണ് രമ്യയുടെ പക്ഷം. കടയിലുള്ളവരും വീട്ടുകാരും വലിയ പിന്തുണയാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.