പൊന്നാനി: പൊന്നാനി കുണ്ടുകടവ് പുഴയിൽ മധ്യവയസ്കനെ കാണാതായി. പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയതാണെന്ന സൂചനയെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചു. പൊന്നാനി ചന്തപ്പടിയിലെ ടാക്സി ഡ്രൈവറും തെയ്യങ്ങാട് സ്വദേശിയുമായ ചോലപ്പാറ രാജ്കുമാർ എന്ന രാജൻ (53) ആണ് വ്യാഴാഴ്ച അർധരാത്രിയിൽ കുണ്ടുകടവ് പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയതായി സംശയിക്കുന്നത്.
ഇയാൾ മലപ്പുറം ആരോഗ്യ മിഷെൻറ വാഹനത്തിലെ താൽക്കാലിക ഡ്രൈവറാണ്. സംഭവത്തിന് ദൃക്സാക്ഷികൾ ആരുമില്ല. ഇയാൾ ഉപയോഗിക്കുന്ന വാഹനം ഉപേക്ഷിച്ച നിലയിൽ പാലത്തിന് മുകളിൽ കണ്ടതോടെയാണ് രാജൻ പുഴയിൽ ചാടിയിട്ടുണ്ടാകുമെന്ന സംശയം ഉയർന്നത്. മകൻ ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടർന്ന് ഏറെ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്ന രാജനെ പന്ത്രണ്ട് മണിയോടെ വീട്ടിൽ നിന്ന് കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ആരോഗ്യ മിഷെൻറ വാഹനം കുണ്ടുകടവ് പാലത്തിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് നിർദേശമനുസരിച്ച് ഫയർഫോഴ്സ് രാവിലെ മുതൽ പാലത്തിന് താഴെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് നാട്ടുകാർ പാലത്തിന് മുകളിൽ തടിച്ചു കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.