പൊന്നാനി: ഏറെ നാളത്തെ വറുതിക്കൊടുവിൽ പൊന്നാനിയിൽ ബോട്ടുകൾക്ക് വല നിറയെ ചെമ്മീൻ ലഭിച്ചു. നൂറിലധികം ബോട്ടുകൾക്കാണ് വല നിറയെ ചെമ്മീൻ ലഭിച്ചത്. ട്രോളിങ് കഴിഞ്ഞതിനു ശേഷം കൂടുതൽ ബോട്ടുകൾക്ക് ഒന്നിച്ച് യഥേഷ്ടം ചെമ്മീൻ ലഭിക്കുന്നത് ഇതാദ്യമാണ്. രാവിലെ മുതൽ തന്നെ ഹാർബറിൽ ബോട്ടുകൾ വല നിറയെ കരിക്കാടി ചെമ്മീനുമായാണ് എത്തിയത്. 30 കിലോയുടെ ഒരു കൊട്ടക്ക് 1000 രൂപയിൽ താഴെയായിരുന്നു വില ലഭിച്ചത്.
കിലോക്ക് 30 രൂപയും വൈകീട്ടായപ്പോൾ 20 രൂപയുമായി ഇടിഞ്ഞു. വിവിധ കമ്പനിക്കാർ കിട്ടിയ ചെമ്മീനെല്ലാം കൊണ്ടുപോവുകയും ചെയ്തു. ഒരാഴ്ച മുമ്പും മുപ്പതോളം ബോട്ടുകൾക്ക് വ്യാപകമായി ചെമ്മീൻ ലഭിച്ചിരുന്നു. അന്ന് കിലോക്ക് 20 രൂപയെന്ന നിരക്കിലാണ് വിറ്റുപോയത്. കമ്പനികൾ പരമാവധി വില കുറച്ചാണ് മീനുകൾ വാങ്ങുന്നതെങ്കിലും മാർക്കറ്റിലെത്തുമ്പോൾ ചെമ്മീൻ വില ഉയരും. വലിയ മീനുകൾ കാര്യമായി ലഭിച്ചിട്ടില്ലെങ്കിലും ഇത്തവണ കിളിമീനും കരിക്കാടി ചെമ്മീനുമാണ് പ്രധാനമായും ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.