പൊ​ന്നാ​നി​യി​ലെ നീ​ന്ത​ൽ കൂ​ട്ടാ​യ്മ​യാ​യ സ്വിം ​ബ്രോ​സ് നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ൽ

മു​ങ്ങി​മ​ര​ണ​ത്തി​ന് അ​റു​തി വ​രു​ത്താ​ൻ സ്വിം ​ബ്രോ​സ് കൂ​ട്ടാ​യ്മ

പൊ​ന്നാ​നി: നീ​ന്ത​ലി​ൽ പ്രാ​വീ​ണ്യ​മി​ല്ലാ​ത്ത​തി​നാ​ൽ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ന് അ​റു​തി വ​രു​ത്താ​ൻ പൊ​ന്നാ​നി​യി​ലെ നീ​ന്ത​ൽ കൂ​ട്ടാ​യ്മ ‘സ്വിം ​ബ്രോ​സ്’ രം​ഗ​ത്ത്.

ഈ ​വ​ർ​ഷം ആ​യി​രം പേ​ർ​ക്ക് കൂ​ട്ടാ​യ്മ നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കും. ന​രി​പ്പ​റ​മ്പ് പ​മ്പ് ഹൗ​സി​ന​ടു​ത്തും മാ​റ​ഞ്ചേ​രി, പൊ​ന്നാ​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​വി​ധ കു​ള​ങ്ങ​ളി​ലും സ്വി​മ്മി​ങ് പൂ​ളി​ലു​മാ​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ക. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, യു​വാ​ക്ക​ൾ, വ​നി​ത​ക​ൾ തു​ട​ങ്ങി​യ​വ​രെ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ലാ​യി ആ​യി​രം എ​ന്ന എ​ണ്ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​ന​രി​പ്പ​റ​മ്പ് ബ​ദ​രി​യ മ​ദ്റ​സ​യി​ൽ പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കും. പൊ​ന്നാ​നി സി.​ഐ ആ​ർ. സു​ജി​ത് കു​മാ​ർ, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ബാ​ബു എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പി.​പി. മൊ​യ്‌​തീ​ൻ​കു​ട്ടി, കെ.​എ. ബ​ക്ക​ർ, ഇ.​വി. നാ​സ​ർ, വി.​പി. ഗം​ഗാ​ധ​ര​ൻ, ഫി​റോ​സ് ആ​ന്തൂ​ർ, കെ.​വി. നാ​സി​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Swim Bros Unite to End Drowning deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.