പൊന്നാനി: തൻസീം വിവാഹപന്തലിലേക്ക് എത്തിയത് കാലിക്കറ്റ് സർവകലാശാല എം.എ അറബിക് ഒന്നാം റാങ്കിെൻറ മധുരവുമായി. പൊന്നാനിയിൽ വരെൻറ വീട്ടിൽ കല്യാണ ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് തൻസീമിനെ തേടി ശുഭ വാർത്തയുമെത്തിയത്.
പൊന്നാനി അങ്ങാടിയിലെ പടിഞ്ഞാറെ പഴയകത്ത് അബ്ദുൽ ഗഫൂർ-മൈമൂന ദമ്പതികളുടെ മകനായ മുനീസിനൊപ്പം പുതുജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ തിരൂർ കന്മനം ആയപ്പള്ളി കല്ലുവളപ്പിൽ എ.കെ. അബ്ദുൽ ഹമീദ് മദനി-സുബൈദ ദമ്പതികളുടെ മകളായ തൻസീമിന് വിവാഹ ദിനം ഇരട്ടി മധുരത്തിെൻറ ദിനമായി മാറി.
ഫാറൂഖ് കോളജിൽ പി.ജി വിദ്യാർഥിനിയാണ്. ഇതോടെ കോവിഡ് കാലത്തെ ലളിതമായ വിവാഹപന്തൽ ആഘോഷ നിമിഷങ്ങളുടെ മധുരമായി മാറി. ബി.എ അഫ്ദലുൽ ഉലമ പരീക്ഷയിലും കണ്ണൂർ യൂനിവേഴ്സിറ്റിയിൽ ഒന്നാം റാങ്കും തൻസീമിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.