പൊന്നാനി: സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിലെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം പൊന്നാനി സ്വദേശി ഉസ്മാന്. ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസ് അടങ്ങുന്ന ഉപഹാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി. മത്സ്യബന്ധന രംഗത്തെ തൊഴിൽ നൈപുണ്യവും, അനുഭവങ്ങളും പരിഗണിച്ചാണ് സംസ്ഥാനത്തെ മികച്ച തൊഴിലാളിയായി അഴീക്കൽ ഏഴു കുടിക്കാൻ ഉസ്മാനെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്ന മൂന്നുഘട്ട അഭിമുഖങ്ങൾക്കൊടുവിലാണ് ഉസ്മാനെ സംസ്ഥാന പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. മലപ്പുറം ലേബർ ഓഫീസിലും കോഴിക്കോട് റീജ്യനൽലേബർ ഓഫീസിലും തിരുവനന്തപുരത്തുമായി നടന്ന അഭിമുഖങ്ങളിൽ മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങളാണ് ചോദിച്ചത്.
കൂടാതെ മത്സ്യ മേഖലയിലെ വിവിധ തൊഴിൽ നൈപുണ്യവും, പ്രളയ , ഓഖി ദുരന്ത സമയത്തെ രക്ഷാപ്രവർത്തനങ്ങളുമെല്ലാം പരിഗണിച്ചു. കഴിഞ്ഞ 40 വർഷമായി മത്സ്യബന്ധന മേഖലയിൽ തൊഴിലാളിയാണ് ഉസ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.