പൊന്നാനി: നവകേരള സദസ്സിന് മുന്നോടിയായി നഗരസഭ അറ്റകുറ്റപണി നടത്തിയ റോഡിലെ മാലിന്യം സ്വാതന്ത്ര്യ സമര പോരാളിയുടെ സ്തൂപം മറയ്ക്കുന്ന വിധത്തിൽ തള്ളിയ സംഭവത്തില്‍ തിരുത്തലുമായി പൊന്നാനി നഗരസഭ. സ്തൂപത്തിനരികിൽ കുന്നുകൂട്ടിയിട്ട റോഡിലെ കോണ്‍ക്രീറ്റ് മാലിന്യം പുതിയ റോഡരികിലിട്ട് നികത്തി. വര്‍ഷങ്ങളായി തകര്‍ന്ന പൊന്നാനി കോടതിക്ക് മുന്നിലെ റോഡിലാണ് നവകേരള സദസ്സിന് മുന്നോടിയായി ധൃതിപ്പെട്ട് കോണ്‍ക്രീറ്റിങ് നടത്തിയത്.
പഴയ റോഡ് കുത്തിപ്പൊളിച്ചാണ് പുതിയ കോണ്‍ക്രീറ്റ് റോഡ് നിർമിച്ചത്. എന്നാല്‍ പഴയ റോഡ് പൊളിച്ച അവശിഷ്ടങ്ങളെല്ലാം കുന്നു കൂട്ടിയിട്ടത് സ്വാതന്ത്ര്യ സമര സേനാനി കെ.വി. നൂറുദ്ദീന്‍ സാഹിബിന്റെ സ്തൂപം മറച്ചു കൊണ്ടായിരുന്നു. സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. തുടര്‍ന്നായിരുന്നു കുത്തിപ്പൊളിച്ചിട്ട മാലിന്യം നീക്കാന്‍ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.