പൊന്നാനി: പൊന്നാനി ബസ് സ്റ്റാൻഡിലെ ശൗചാലയത്തിന്റെ ടാങ്ക് പൊട്ടി മലിനജലം പരന്നൊഴുകുന്നത് ദുരിതമാകുന്നു. നൂറുകണക്കിന് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നിടത്താണ് ഒരാഴ്ചയായി മലിനജലം സ്റ്റാൻഡിൽനിന്ന് റോഡിലേക്ക് ഒഴുകുന്നത്. സ്റ്റാൻഡിൽ ഇതുമൂലം അസഹ്യ ഗന്ധമാണുള്ളത്.
ഒരുവർഷം മുമ്പ് സ്ഥാപിച്ച ടാങ്കാണ് കവിഞ്ഞൊഴുകുന്നത്. പൊന്നാനി നഗരസഭ കാര്യാലയത്തിന് തൊട്ട് മുന്നിലാണ് ബസ് സ്റ്റാൻഡ്. പല തവണ നഗരസഭ അധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.