പൊന്നാനി: പൊന്നാനിയിൽ നിന്നും മീൻപിടിക്കാൻ പോയ രണ്ട് ബോട്ടുകൾ ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് അപകടത്തിൽപെട്ടു. ചാവക്കാട് തീരത്താണ് അപകടമുണ്ടായത്. പൊന്നാനി സ്വദേശി കുട്ടുങ്ങാനകത്ത് ഹാരിസിൻ്റെ ഉടമസ്ഥതയിലുള്ള ഹസ്ലത്ത് എന്ന ബോട്ടും, തിരൂർ സ്വദേശി നരിക്കോട്ടിൽ മുഹമ്മദ് അൻസാറിൻ്റെ ഉടമസ്ഥതയിലുള്ള അനസ് മോൻ എന്ന ബോട്ടുമാണ് അപകടത്തിൽപെട്ടത്.
അപ്രതീക്ഷിതമായുണ്ടായ കടലേറ്റവും, ശക്തമായ കാറ്റുമാണ് അപകടത്തിനിടയാക്കിയത്. കടലാക്രമണത്തെത്തുടർന്ന് അനസ് മോൻ എന്ന ബോട്ട് ചാവക്കാട് തീരത്തേക്ക് കയറ്റിയെങ്കിലും, മണൽതിട്ടയിൽ ഇടിച്ചു നിന്നു. തൊഴിലാളികൾ ബോട്ടിൽ നിന്നും കടലിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു.
ഹസ്ലത്ത് ബോട്ടിലേക്ക് കടൽവെള്ളം ഇരച്ച് കയറിയതാണ് അപകടത്തിനിടയാക്കിയത്. തൊഴിലാളികൾ വെള്ളം കോരി കളയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫിഷറീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. റസ്ക്യൂ സംഘം എത്തി മോട്ടോർ ഉപയോഗിച്ച് വെള്ളം അടിച്ചു കളഞ്ഞാണ് ബോട്ടിനേയും, തൊഴിലാളികളെയും രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ശക്തമായ കടലേറ്റമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.