പൊന്നാനി: പൊന്നാനിയിൽ അനധികൃതമായി കരിമീൻ കുഞ്ഞുങ്ങളെ വേട്ടയാടിയ വലയും വഞ്ചിയും ഉപകരണങ്ങളും പിടികൂടി മാർക്കറ്റിൽ ഒന്നിന് പത്ത് രൂപയോളം വിലവരുന്ന കരിമീൻ കുഞ്ഞുങ്ങളെയാണ് വ്യാപകമായി കോരിയെടുത്ത് വൻ വിലക്ക് വിറ്റഴിക്കുന്നത്. പൊന്നാനി ഹാർബറിനോട് ചേർന്നുള്ള ഭാരതപ്പുഴ കേന്ദ്രീകരിച്ചാണ് അനധികൃത മത്സ്യബന്ധനം. ഇവർക്കെതിരെ നിരന്തരമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പൊന്നാനി ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിൽ കർമ റോഡിലുള്ള കുറ്റിക്കാട് ഭാഗത്ത് കരിമീൻ കുഞ്ഞുങ്ങളുമായി വഞ്ചികൾ പോകുന്ന സംഘത്തെയാണ് പിടികൂടിയത്.
ഫിഷറീസ് വകുപ്പ് അധികൃതർ പിന്തുടരുന്നത് കണ്ട് വഞ്ചിയിൽ ഉണ്ടായിരുന്ന കരിമീൻ കുഞ്ഞുങ്ങളെ ഒഴിവാക്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. അനധികൃത മത്സ്യബന്ധനം നടത്തിയ വെളിയങ്കോട് സ്വദേശികളായ സമീർ തോണിക്കടവ്, ഷെരീഫ് കറുപ്പം പെട്ടി, അശ്റഫ് മച്ചിങ്ങൽ, ബഷീർ നറുക്കലാനി, ബഷീർ തോണിക്കടവ് എന്നിവരെയാണ് പിടികൂടിയത്. രണ്ടുതോണികളിലായി കരിമീൻ കുഞ്ഞുങ്ങളെ ശേഖരിക്കുകയായിരുന്നു ഇവർ. ഏകദേശം രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന കരിമീൻ കുഞ്ഞുങ്ങളെയാണ് ശേഖരിച്ചിരുന്നത്.
വെളിയങ്കോട് സ്വദേശിയായ കിഴക്കേതിൽ നൗഷാദ് എന്നയാൾക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ വിൽപന നടത്തുന്നതെന്ന് പിടികൂടിയവർ പറഞ്ഞു. പിടിച്ചെടുത്ത കരിമീൻ കുഞ്ഞുങ്ങളെ പുഴയിലേക്ക് തന്നെ തിരിച്ച് നിക്ഷേപിച്ചു. മത്സ്യ സമ്പത്ത് കൊള്ളയടിക്കുന്ന അനധികൃത മത്സ്യബന്ധനത്തിന് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു.
ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ എം. ചിത്ര, ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ സി. സീമ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കെ. ശ്രീജേഷ്, കോസ്റ്റൽ പൊലീസ് സി.പി.ഒ ചന്ദ്രൻ, കോസ്റ്റൽ വാർഡൻ എ. ഇസ്മായിൽ, റസ്ക്യൂ ഗാർഡുമാരായ അൻസാർ, സെമീർ, ദിനേശ് കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.