പൊന്നാനി: ഒരിക്കൽകൂടി വേനലിെൻറ ദാരിദ്ര‍്യത്തിൽനിന്ന് നിളക്ക് ശാപമോഷം ലഭിച്ചെങ്കിലും വർഷത്തിെൻറ രൗദ്രഭാവം പൂണ്ട് നിള ഇരുകരയും മുട്ടി ഒഴുകിത്തുടങ്ങി. രണ്ട് വർഷമായി ലഭിക്കുന്ന അതിവർഷത്തിെൻറ ആരംഭത്തിൽതന്നെ പുഴ നിറഞ്ഞൊഴുകിത്തുടങ്ങിയത് പല പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കിയിട്ടുണ്ട്.
ഏതാനും ദിവസങ്ങളായി തിമിർത്തുപെയ്യുന്ന മഴയിൽ പ്രദേശത്തെ പാടങ്ങളും തോടുകളും എല്ലാം വെള്ളത്തിനടിയിലായി. കൃഷിനാശവും കാലവർഷക്കെടുതികളും മറ്റ് വർഷങ്ങളെ അപേഷിച്ച് വർധിച്ചു. 240 മില്ലിമീറ്ററിലധികം തുടക്കത്തിൽതന്നെ മഴ ലഭിച്ചിരുന്നു. 180 മില്ലിമീറ്ററിൽ അധികം മഴ ലഭിച്ചാൽ അതിവർഷമായാണ് കണക്കാക്കുക. കഴിഞ്ഞ രണ്ട് വർഷങ്ങൾ ഒഴിച്ചുനിർത്തിയാൽ 12 വർഷം മുമ്പാണ് ഇത്തരത്തിൽ കേരളത്തിൽ അതിവർഷം ലഭിച്ചിരുന്നത്. പിന്നീട് അതിനുശേഷം കേരളം കടുത്ത വേനലിനെ നേരിട്ടിരുന്നു.
2018ലും 2019ലും വരൾച്ച രൂക്ഷമായിരുന്നു. ഇത്തവണയും വരൾച്ച രൂക്ഷമാകുമെന്നുതന്നെയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളുടെ സൂചന. പുഴയുടെ നീരൊഴുക്ക് സംരക്ഷിക്കാൻ തടയണകൾ നിർമിക്കുമെന്ന് അധികൃതർ വാഗ്ദാനം നൽകിയെങ്കിലും ചുവപ്പുനാടയിൽതന്നെയാണ്. പുഴയുടെ ആഴംകൂട്ടി സ്വാഭാവിക ഒഴുക്കിനെ സംരക്ഷിക്കുമെന്ന വാഗ്ദാനവും നടപ്പായിട്ടില്ല. ഭാരതപ്പുഴയിലെ ഉയർന്ന ജലവിതാനത്തെ സംരക്ഷിക്കാൻ ജില്ലയിൽ ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജല്ലാതെ മറ്റൊന്നുമില്ല. ഇതാകട്ടെ ചോർച്ചമൂലം വേനൽക്കാലത്തെ നീർച്ചാലിനെ പോലും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.