പൊന്നാനി: പൊന്നാനി തീരദേശ പൊലീസിന്റെ ഇന്റര്‍സെപ്റ്റര്‍ ബോട്ട് തകരാറിലായതോടെ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനും കടലിലിറങ്ങാന്‍ മാര്‍ഗമില്ലാതെ തീരദേശ പൊലീസ്. വാര്‍ഷിക അറ്റകുറ്റപ്പണി നടക്കേണ്ട സമയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പണി തുടങ്ങിയിട്ടില്ല. അടിയന്തര ഘട്ടങ്ങളില്‍ രക്ഷാസംഘത്തിന് കൈമലര്‍ത്തേണ്ട അവസ്ഥയാണ്.
ജില്ലയിലെ ഏക തീരദേശ പൊലീസ് സ്റ്റേഷനിലെ അവസ്ഥയാണിത്. ജില്ലയില്‍ മുഴുവന്‍ തീരപ്രദേശത്തും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തേണ്ട ബോട്ടിന് ഒരു ഗാരന്റിയുമില്ല. കാലപ്പഴക്കം ചെന്ന ബോട്ടാണ് സ്റ്റേഷന് അനുവദിച്ചു കിട്ടിയത്. ബോട്ട് കട്ടപ്പുറത്താകുന്നത് പതിവാണ്. വലതുവശത്തെ എന്ജിന് തകരാറിലാണ്. ഓടുമ്പോള്‍ അമിതപുകയാണ് പുറത്തുവരുന്നത്. എന്ജിന് ഓയില്‍ ചോര്‍ച്ചയുമുണ്ട്. മീന്‍പിടിത്ത ബോട്ട് വാടകക്കെടുത്ത് ഫിഷറീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനമാണ് ഏക ആശ്വാസം.
മീന്‍പിടിത്ത ബോട്ടിനേക്കാള്‍ വേഗത്തില്‍ ഓടിയെത്താന്‍ കഴിയുന്ന ഇന്റര്‍സെപ്റ്റര്‍ ബോട്ട് പണിമുടക്കുന്നത് പതിവാണ്. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനായി ഓടുന്ന ഈ ബോട്ടിന്റെ രക്ഷ ആരു നോക്കുമെന്ന അങ്കലാപ്പിലാണ് സ്റ്റേഷനിലെ പൊലീസുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.