‘മാധ്യമം’ പരമ്പരയോടുള്ള പ്രതികരണങ്ങൾ; കെ.​എ​സ്.​ആ​ർ.​ടി.​സി മ​ല​പ്പു​റം ബ​സ് ടെ​ർ​മി​ന​ൽ ആ​റു​മാ​സ​ത്തി​ന​കം -പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ

മ​ല​പ്പു​റം: കെ.​എ​സ്.​ആ​ർ.​ടി.​സി മ​ല​പ്പു​റം ബ​സ് ടെ​ർ​മി​ന​ൽ ആ​റു​മാ​സ​ത്തി​ന​കം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന്​ പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ അ​റി​യി​ച്ചു. മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച ര​ണ്ട് കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ടെ​ൻ​ഡ​ർ ന​ട​പ​ടി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും എം.​എ​ൽ.​എ അ​റി​യി​ച്ചു. ‘മാ​ധ്യ​മം’ പ​ര​മ്പ​ര​യോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​സ്​ സ്റ്റാ​ൻ​ഡ്​ കെ​ട്ടി​ട​ത്തി​ന്‍റെ ക​ട​മു​റി​ക​ൾ, ശു​ചി​മു​റി, യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഇ​രി​പ്പി​ടം, യാ​ർ​ഡി​ൽ ക​ട്ട​പ​തി​ക്ക​ൽ, പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്ക​ൽ, സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം തു​ട​ങ്ങി​യ പ​ണി​ക​ളാ​ണ്​ ബാ​ക്കി​യു​ള്ള​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി ഫ​ണ്ടു​പ​യോ​ഗി​ച്ചു​ള്ള 90 ല​ക്ഷം രൂ​പ​യു​ടെ സി​വി​ൽ-​ഇ​ല​ക്ട്രി​ക്ക​ൽ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. 2016 ജ​നു​വ​രി​യി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ത​റ​ക്ക​ല്ലി​ട്ട്​ ആ​രം​ഭി​ച്ചെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​മാ​യി അ​നു​വ​ദി​ച്ച 7.90 കോ​ടി ചെ​ല​വ​ഴി​ച്ച് ഗ്രൗ​ണ്ട് ഫ്ലോ​ർ ഉ​ൾ​പ്പെ​ടെ നാ​ലു നി​ല കെ​ട്ടി​ട​ത്തി​​ന്റെ​യും ബ​സ്‌ ബേ​യു​ടെ​യും പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. നാ​ലു നി​ല​ക​ളി​ലു​ള്ള ​പ്രോ​ജ​ക്ടി​ന്‍റെ തു​ട​ർ​പ്ര​വൃ​ത്തി​ക​ൾ​ക്ക് സ​ർ​ക്കാ​രോ കെ.​എ​സ്.​ആ​ർ.​ടി.​സി​യോ വ​ർ​ഷ​ങ്ങ​ളോ​ളം ഫ​ണ്ട് ത​ന്നി​ല്ല. പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ടെ​ർ​മി​ന​ൽ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന് ര​ണ്ട്​ കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.

ബ​സ്​​സ്റ്റാ​ൻ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വൃ​ത്തി​യും ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന്​ എം.​എ​ൽ.​എ പ​റ​ഞ്ഞു. ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ന്‍റെ ര​ണ്ടാം ഘ​ട്ട പ്ര​വൃ​ത്തി​ക്ക്​ ​ഈ ​വ​ര്‍ഷ​ത്തെ ബ​ജ​റ്റി​ൽ അ​ഞ്ച് കോ​ടി രൂ​പ അ​ട​ങ്ക​ൽ നി​ശ്ച​യി​ച്ച് ടോ​ക്ക​ണ്‍ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ബ​ജ​റ്റ് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഡി​പ്പോ​യോ​ട് അ​നു​ബ​ന്ധി​ച്ച ഷോ​പ്പി​ങ് കോം​പ്ല​ക്സി​ന്‍റെ പ​ണി പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തോ​ടെ കോ​ർ​പ​റേ​ഷ​ന്​ വ​രു​മാ​ന​മാ​ര്‍ഗ​മാ​വും. നി​ര​ന്ത​ര​മാ​യി നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ സ​ബ്​​മി​ഷ​നു​ക​ളു​ടെ​യും ഭ​ര​ണ​ത​ല​ത്തി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും ഫ​ല​മാ​യാ​ണ്​ നേ​ട്ട​മെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

‘തി​രു​വ​നന്ത​പു​രം സി​റ്റി സ​ർ​വി​സ്​ മാ​തൃ​ക​യി​ൽ ജി​ല്ല​യി​ൽ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ’

തി​രു​വ​നന്ത​പു​രം ന​ഗ​ര​ത്തി​ൽ ആ​രം​ഭി​ച്ച സി​റ്റി സ​ർ​ക്കു​ല​ർ സ​ർ​വി​സു​ക​ളു​ടെ മാ​തൃ​ക​യി​ൽ ജി​ല്ല​യി​ലും ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ ഓ​ടി​ക്കു​ം.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കൊ​ല്ലം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ൽ​കൂ​ടി ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​ന​മു​ണ്ട്. ജ​ന​സം​ഖ്യ കൂ​ടു​ത​ലു​ള്ള ജി​ല്ല​യെ​ന്ന നി​ല​ക്കാ​ണ്​ മ​ല​പ്പു​റം പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്.

ബ​സു​ക​ൾ ല​ഭ്യ​മാ​വു​ന്ന മു​റ​ക്ക് സ​ർ​വി​സ്​ ആ​രം​ഭി​ക്കും. തു​ട​ക്ക​ത്തി​ൽ, ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ തി​രൂ​ർ-​മ​ഞ്ചേ​രി റൂ​ട്ടി​ൽ ഓ​ടി​ക്കു​ന്ന​താ​ണ്​ ആ​ലോ​ച​ന​യി​ൽ.

പി​ന്നീ​ട്​ മ​റ്റു റൂ​ട്ടു​ക​ളി​ലേ​ക്കും പ​രി​ഗ​ണി​ക്കും. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ ബ​ന്ധി​പ്പി​ച്ച്​ ഭാ​വി​യി​ൽ മ​ല​പ്പു​റം-​കോ​ഴി​ക്കോ​ട്​ റൂ​ട്ടി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ ഓ​ടി​ക്കും.​ ബ​സു​ക​ൾ കു​റ​വാ​യ കോ​ഴി​ക്കോ​ട്​-​മ​ഞ്ചേ​രി-​പാ​ണ്ടി​ക്കാ​ട്​-​മ​ണ്ണാ​ർ​ക്കാ​ട്​ റൂ​ട്ടി​ലും പു​തി​യ ഷെ​ഡ്യൂ​ളു​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

ബ​സു​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ല​ഭ്യ​ത​ക്ക്​ അ​നു​സ​രി​ച്ച്, പെ​രി​ന്ത​ൽ​മ​ണ്ണ-​വ​ളാ​ഞ്ചേ​രി ഓ​ർ​ഡി​ന​റി, വ​ഴി​ക്ക​ട​വ്​-​കോ​ഴി​ക്കോ​ട്​ ടൗ​ൺ ടു ​ടൗ​ൺ സ​ർ​വി​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കും. മ​ല​പ്പു​റം ബ​സ്​ ടെ​ർ​മി​ന​ൽ ആ​റു മാ​സ​ത്തി​ന​കം യാ​ഥാ​ർ​ഥ്യ​മാ​ക്കും.

ഫി​നി​ഷി​ങ് ഉ​ട​ൻ ആ​രം​ഭി​ക്കും. കൂ​ടു​ത​ൽ കേ​​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ഉ​ല്ലാ​സ​യാ​ത്ര പാ​ക്കേ​ജ്​ ആ​സൂ​ത്ര​ണം ചെ​യ്യും. യാ​​ത്ര ഫ്യൂ​വ​ൽ​സ്​ എ​ന്ന പേ​രി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ കൂ​ടി ഇ​ന്ധ​നം നി​റ​ക്കാ​വു​ന്ന പ​മ്പു​ക​ൾ എ​ട​പ്പാ​ൾ, മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ം.

വി. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ നാ​സ​ർ (ക്ല​സ്റ്റ​ർ ഓ​ഫി​സ​ർ, കെ.​എ​സ്.​ആ​ർ.​ടി.​സി മ​ല​പ്പു​റം)

ജി​ല്ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലേ​ക്ക്​ പ​ക​ൽ​പോ​ലും ബ​സി​ല്ല ’

ജി​ല്ല ആ​സ്ഥാ​ന​ത്തെ ഡി​പോ ആ​യി​ട്ടും മ​ല​പ്പു​റ​ത്തു​നി​ന്ന് ജി​ല്ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലേ​ക്ക്​ പ​ക​ൽ പോ​ലും ഇ​പ്പോ​ഴും ബ​സ് സ​ർ​വി​സു​ക​ളി​ല്ല. രാ​ത്രി ഒ​മ്പ​തി​നു​ശേ​ഷം മ​ല​പ്പു​റ​ത്ത് നി​ന്നും പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലൊ​ഴി​ച്ച് സ​ർ​വി​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പു​ല​രും​വ​രെ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ സ്റ്റാ​ൻ​ഡി​ൽ കാ​ത്തി​രി​ക്ക​ണ്ട ഗ​തി​കേ​ടാ​ണ്. മ​ല​പ്പു​റ​ത്തു​നി​ന്നും മ​റ്റു ജി​ല്ല​ക​ളി​ലെ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും പ​രി​മി​ത​മാ​യേ സ​ർ​വി​സു​ക​ളു​ള​ളൂ. ജി​ല്ല​യി​ലെ പ്ര​ധാ​ന റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ള​ള തി​രൂ​രി​ലേ​ക്കും തി​രി​ച്ചു​മു​ള​ള യാ​ത്ര​ക്കാ​രോ​ടും ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ്. മ​ല​പ്പു​റ​ത്തു​നി​ന്നും മൈ​സൂ​രു​വി​ലേ​ക്കും ബം​ഗ​ളൂ​രു​വി​ലേ​ക്കും പു​തി​യ സ​ർ​വി​സ്​ തു​ട​ങ്ങ​ണം.

-യൂ​നു​സ് ക​ള​ത്തി​ങ്ങ​ൽ, മ​റ്റ​ത്തൂ​ർ (യാ​ത്ര​ക്കാ​ര​ൻ) 

Tags:    
News Summary - Reactions to 'Madhyam' series; KSRTC Malappuram Bus Terminal Within six months -P. Ubaidullah M.L.A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.