മലപ്പുറം: സൗദി കെ.എം.സി.സി അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. പാണക്കാട് നടന്ന ചടങ്ങിൽ സൗദിയിൽ മരിച്ചവരുെട കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപയുടെ ചെക്കുകള്‍ നല്‍കി ഹൈദരലി ശിഹാബ് തങ്ങള്‍ ധനസഹായ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷ പദ്ധതിയിൽ അംഗങ്ങളായിരിക്കെ കോവിഡ് ബാധിച്ച് മരിച്ച 22 പേരടക്കം 81 പേരുെട ആശ്രിതർക്ക് ആറ് ലക്ഷം രൂപ വീതവും പദ്ധതി കാലയളവിൽ മാരക രോഗങ്ങൾക്ക് ചികിത്സ തേടിയ 110ഒാളം അംഗങ്ങൾക്ക് ചികിത്സ ആനുകൂല്യങ്ങളുമടക്കം അഞ്ചര കോടിയോളം രൂപയാണ് വിതരണം ചെയ്തത്.
കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി.എ. മജീദ്, എം.എല്‍.എമാരായ പി. ഉബൈദുല്ല, അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി. ഇബ്രാഹീം, മുനവ്വറലി ശിഹാബ് തങ്ങള്‍, യു.എ. നസീര്‍, പി. ഹംസ, സൗദി കെ.എം.സി.സി ചെയര്‍മാന്‍ ഇബ്രാഹീം മുഹമ്മദ്, അഷ്‌റഫ് വേങ്ങാട്ട്, സുരക്ഷ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി തുടങ്ങിയവര്‍ സംസാരിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള സ്വാഗതവും കേരള കോഓഡിനേറ്റർ റഫീഖ് പാറക്കൽ നന്ദിയും പറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.