മലപ്പുറം: മലപ്പുറം പ്രസ്ക്ലബ് സെക്രട്ടറിയും മാധ്യമം മലപ്പുറം സ്റ്റാഫ് റിപ്പോർട്ടറുമായ കെ.പി.എം. റിയാസിെന അകാരണമായി മർദിച്ച തിരൂർ സി.ഐ ടി.പി. ഫർഷാദിനെതിരെ നേരത്തേയും നിരവധി ആരോപണങ്ങൾ. ലോക്ഡൗൺ മറവിൽ ഫർഷാദിെൻറ പരിധിവിട്ടുള്ള നടപടികൾ ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. 2020 ഏപ്രിൽ ഏഴിന് ഫർഷാദിെൻറ നേതൃത്വത്തിൽ ലാത്തി വീശിയതിനെ തുടർന്ന് ഭയന്നോടുന്നതിനിെട വീണ് കല്ലിൽ തലയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
തിരൂർ കട്ടച്ചിറ സ്വദേശി നടിവരമ്പത്ത് സുരേഷാണ് (42) മരിച്ചത്. കട്ടച്ചിറയിൽ നിരീക്ഷണത്തിനെത്തിയ പൊലീസ് കൂടെയുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തതോടെ സുരേഷ് ഭയന്നോടുകയും അപകടത്തിൽ പെടുകയുമായിരുന്നു. പൊലീസ് അതിക്രമം മൂലമാണ് സുരേഷ് ഭയന്നോടിയതെന്നും തുടർന്ന് വീണപ്പോള്‍ തെങ്ങിലോ കല്ലിലോ തലയിടിച്ചതാവാം മരണത്തിനിടയാക്കിയതെന്നുമാണ് നിഗമനം. തലക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ആളുകളിൽനിന്ന് ഫോൺ അന്യായമായി പിടിച്ചുവെക്കുന്നെന്ന ആരോപണവും ഫർഷാദിനെതിരെ ഉയർന്നിരുന്നു.
അതിനിടെ, വിഷയം അന്വേഷിച്ച സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജു ബുധനാഴ്ച ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. ഇതിെൻറ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. റിപ്പോർട്ട് തയാറാക്കുന്നതിനു മുമ്പ് റിയാസിൽനിന്ന് ആശുപത്രിയിലെത്തി മൊഴി എടുത്തിരുന്നു. സി.െഎയെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തിയാണ് മൊഴി എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.