തൃപ്രങ്ങോട്: കെ.എസ്.ഇ.ബി ഹൈടെൻഷൻ ടവറിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ബീരാഞ്ചിറ, ആനപ്പടി മേഖലകളിൽ നൂറിലേറെ കുടുംബങ്ങൾ കിണറുകളിൽ വെള്ളം ഇല്ലാതെ ദുരിതത്തിലായെന്ന് പരാതി. ചെറിയ പറപ്പൂർ ചെകുത്താൻ കുണ്ട് ചിറയിൽ നിന്ന് കൃഷിക്കായി വെള്ളം പമ്പ് ചെയ്തിരുന്നത് ടവറിന്റെ പണിയെത്തുടർന്ന് നിർത്തിവെച്ചതാണ് കുടിവെള്ളം തടസ്സപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കൊടുംചൂടിൽ ജനം ദുരിതമനുഭവിക്കുമ്പോഴാണ് കുടിവെള്ളം കൂടി കിട്ടാതായത്.
എത്രയും പെട്ടെന്ന് കനാൽ വെള്ളം പമ്പ് ചെയ്ത് ബന്ധപ്പെട്ടവർ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് പി.ഡി.പി തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ കെ.പി.നസ്രുദ്ദീൻ അധ്യക്ഷത വഹിച്ചു. സുലൈമാൻ ബീരാഞ്ചിറ, ബാബു പെരുന്തല്ലൂർ, ശിഹാബ് ആലുങ്ങൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.