മലപ്പുറം: 2024-25 വർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കുപ്രകാരം സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞത് കാരണം ജില്ലയിൽ നഷ്ടപ്പെട്ടത് 103 തസ്തികകൾ. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ തസ്തികകൾ നഷ്ടപ്പെട്ടതും മലപ്പുറത്താണ്.
ജില്ലയിൽ എൽ.പി.എസ്.ടി വിഭാഗത്തിൽ 66വും യു.പി.എസ്.ടി വിഭാഗത്തിൽ 37 തസ്തികകളുമാണ് നഷ്ടപ്പെട്ടത്. ജില്ലയിൽ സർക്കാർ മേഖലയിൽ 2,50,071കുട്ടികളാണ് പഠിക്കുന്നത്. ഇതിൽ ആൺ കുട്ടികൾ 1,26,474 പേരും പെൺകുട്ടികൾ 1,23,597 പേ തസ്തികകൾ നഷ്ടപ്പെട്ടതിൽ കൊല്ലം ജില്ലയാണ് രണ്ടാമത്. ഇവിടെ 99 തസ്തികളാണ് നഷ്ടമായത്. എൽ.പി വിഭാഗത്തിൽ 58വും യു.പി വിഭാഗത്തിൽ 41 തസ്തികകൾ കൊല്ലത്ത് നഷ്ടപ്പെട്ടു. പട്ടികയിൽ മൂന്നാമതുള്ള കോഴിക്കോട് 79, നാലാമതുള്ള തിരുവനന്തപുരത്ത് 77 തസ്തികകളും നഷ്ടമായി. പാലക്കാട് 66, ആലപ്പുഴ 58, തൃശൂർ 48, കാസർകോട് 46, വയനാട്-എറണാകുളം എന്നിവിടങ്ങളിൽ 30, കണ്ണൂർ 28, ഇടുക്കി 21, പത്തനംതിട്ട 19, കോട്ടയം 12 എന്നിങ്ങനെയാണ് നഷ്ടമായത്. 2024-25 അധ്യയന വർഷത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപക തസ്തികളുടെ നിർണയ നടപടികൾ പൂർത്തിയായിട്ടില്ല. തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കാൻ ഒക്ടോബർ 31 വരെയാണ് വിദ്യാഭ്യാസ വകുപ്പ് സമയം അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.