തേഞ്ഞിപ്പലം: കോഹിനൂർ-കുമ്മിണിപ്പറമ്പ്-എയർപോർട്ട് റോഡിലെ തകർന്ന പാർശ്വഭിത്തി നിർമാണത്തിന് 15 ലക്ഷത്തിന്റെ ഭരണാനുമതി. പള്ളിക്കൽ-കോഹിനൂർ-കുമ്മിണിപ്പറമ്പ്-എയർപോർട്ട് റോഡിലെ പാർശ്വഭിത്തിയാണ് തകർന്നത്. കഴിഞ്ഞ ജൂലൈ 30നാണ് ദേശീയപാത കോഹിനൂരിൽനിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാനപാതയുടെ പാർശ്വഭിത്തി തകർന്നത്.
നേരത്തെ കൈവരി തകർന്ന ചെമ്മോൽ ചിറപാലത്തിന് സമീപത്താണ് 10 മീറ്ററലധികം ദൂരം രണ്ട് മീറ്റർ ഉയരത്തിലുള്ള പാർശ്വഭിത്തി തകർന്നത്. റോഡിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് 78 ലക്ഷം രൂപ കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. രണ്ടു പ്രശ്നങ്ങൾക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പി. അബ്ദുൽ ഹമീദ് എം.എൽ.എ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കണ്ടിരുന്നു. തുടർന്ന് കെ.ആർ.എഫ്.ബി ചീഫ് എൻജിനിയർ സ്ഥലം സന്ദർശിച്ചാണ് ഫണ്ട് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.