പൊ​ന്നാ​നി ​ലൈ​റ്റ്​ ഹൗ​സി​ന്​ സ​മീ​പ​ത്തെ ക​ട​ൽ​ഭി​ത്തി ത​ക​ർ​ത്ത്​ വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്നു

ശക്തിയാര്‍ജിച്ച് മഴയും കാറ്റും: മലപ്പുറം ജില്ലയിൽ ഓറഞ്ച് ജാഗ്രത

മ​ല​പ്പു​റം: അ​തി​തീ​വ്ര മ​ഴ​ക്കു​ള്ള സാ​ധ്യ​ത മു​ന്‍നി​ര്‍ത്തി ജി​ല്ല​യി​ല്‍ അ​തി​ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു. ഞാ​യ​റാ​ഴ്ച ഓ​റ​ഞ്ച് ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച ജി​ല്ല​യി​ല്‍ ചു​വ​പ്പ് ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തെ​ക്കു​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റ് കൂ​ടു​ത​ല്‍ ശ​ക്തി​യാ​ര്‍ജി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. ചു​ഴ​ലി​ക്കാ​റ്റി​െൻറ പ്ര​ഭാ​വ​ത്തി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കും കാ​റ്റി​നു​മാ​ണ് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 115.6 മി​ല്ലി മീ​റ്റ​ര്‍ മു​ത​ല്‍ 204.4 മി​ല്ലി മീ​റ്റ​ര്‍ വ​രെ മ​ഴ​യു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത.

ചു​ഴ​ലി​ക്കാ​റ്റി​െൻറ സ്വാ​ധീ​നം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ ശ​ക്ത​മാ​കും. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​കാ​നും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റ​ടി​ക്കാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന്​ ക​ല​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ഉ​രു​ള്‍പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ജി​ല്ല ത​ല​ത്തി​ലും താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ലും ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.

ക​ണ്‍ട്രോ​ള്‍ റൂം ​ന​മ്പ​റു​ക​ള്‍ 

ജി​ല്ല ക​ണ്‍ട്രോ​ള്‍ റൂം - 0483 2736320, 0483 2736326, 9383464212

​പൊ​ന്നാ​നി താ​ലൂ​ക്ക് - 0494 2666038

തി​രൂ​ര്‍ താ​ലൂ​ക്ക് - 0494 2422238

തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് - 0494 2461055

ഏ​റ​നാ​ട് താ​ലൂ​ക്ക് - 0483 2766121

പെ​രി​ന്ത​ല്‍മ​ണ്ണ താ​ലൂ​ക്ക് - 04933 227230

നി​ല​മ്പൂ​ര്‍ താ​ലൂ​ക്ക് - 04931 221471

കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് - 0483 2713311

പൊ​ലീ​സ് - 1090, 0483 2739100

ഫ​യ​ര്‍ ഫോ​ഴ്‌​സ് - 0483 2734800

ഫി​ഷ​റീ​സ് - 0494 2666428

Tags:    
News Summary - Strong rain and wind: Orange alert in Malappuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.