താനൂർ: കടൽക്ഷോഭവും ട്രോളിങ് നിരോധനവും കാരണം മത്സ്യബന്ധനത്തിനിറങ്ങാൻ കഴിയാതെ വലഞ്ഞ തൊഴിലാളികൾക്ക് ആശ്വാസം. നിറയെ മത്സ്യസമ്പത്തുമായി മീൻപിടിത്ത വള്ളങ്ങൾ എത്തിത്തുടങ്ങി. ട്രോളിങ് നിരോധനം യന്ത്രവത്കൃത വള്ളങ്ങളെയും ബോട്ടുകളെയും ബാധിക്കുമെങ്കിലും താനൂർ ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിലേർപ്പെടുന്ന ചെറുവള്ളങ്ങൾക്ക് വലിയൊരു ഇടവേളക്ക് ശേഷം നിറയെ മത്സ്യം കിട്ടിത്തുടങ്ങി.
കടൽക്ഷോഭം കാരണം മത്സ്യബന്ധന മേഖലയാകെ കടുത്ത പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. പെരുന്നാളും അധ്യയന വർഷാരംഭവും ഒരുമിച്ച് വന്നതും തീരം സാമ്പത്തിക പരാധീനതകളിൽ മുങ്ങിയ ഘട്ടത്തിലാണ്. താനൂരിലെ പെരുന്നാൾ, സ്കൂൾ വിപണിയേയും മത്സ്യ ലഭ്യതയില്ലായ്മ കനത്ത രീതിയിൽ തന്നെ ബാധിച്ചിരുന്നു.
ഇതിനിടയിലാണ് ആശ്വാസമായി ചെറിയ രീതിയിലാണെങ്കിലും നിറയെ മത്സ്യങ്ങളുമായി താനൂർ ഹാർബർ സജീവമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചെമ്മീനും നെത്തളും ഉൾപ്പെടെയുള്ളവയാണ് വള്ളങ്ങൾക്ക് ധാരാളമായി കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.