മലപ്പുറം: വൈദ്യുതി ബില്‍ അടക്കാത്തതിനാൽ മലപ്പുറം കോട്ടപ്പടിയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡി.ഡി.ഇ) ഓഫിസിലെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി. ആറ് മാസത്തിനിടെ ഒന്നര ലക്ഷത്തോളം രൂപയാണ് കുടിശ്ശികയായത്. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് രണ്ട് മീറ്ററുകളിലെ ഫ്യൂസ് ഊരിയത്.
ഇതോടെ ഓഫിസ് ഇരുട്ടിലായി. പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. ഇന്‍വെര്‍ട്ടര്‍ കേടുവന്നതിനാല്‍ ഈ സംവിധാനവും ജീവനക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഡി.ഡി.ഇ ഓഫിസ്, എസ്.എസ്.എ, എയ്ഡഡ് പി.എഫ് ഓഫിസ് എന്നിങ്ങനെ മൂന്ന് കണക്ഷനുകളാണ് ഇവിടെയുള്ളത്. ഇതിൽ രണ്ട് ഓഫിസുകളുടെ ഫ്യൂസാണ് ഊരിയത്. ടി.ടി.സി വിദ്യാര്‍ഥികളുടെ അഭിമുഖം നടക്കുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ ഫ്യൂസ് ഊരാതെ കെ.എസ്.ഇ.ബി അധികൃതർ മടങ്ങിയത്. പലതവണ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഓഫിസിലെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഷയം വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്. പണമടക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചതായി ഡി.ഡി.ഇ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.