മലപ്പുറം: ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍തലത്തിൽ നടപ്പാക്കുന്നത്. പല പദ്ധതികളും സേവനങ്ങളും വ്യക്തമായി അറിയാത്തതിനാല്‍ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടാതെ പോകുന്ന സാഹചര്യമുണ്ട്. 2015ല്‍ നടത്തിയ സെൻസസ് പ്രകാരം സംസ്ഥാനത്ത് 7,93,937 ഭിന്നശേഷിക്കാരുണ്ട്.
ഏറ്റവും കൂടുതല്‍ പേര് മലപ്പുറം ജില്ലയിലാണ്. 96,447 പേരാണ് ജില്ലയിലുള്ളത്. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ച എല്ലാതരം ആനുകൂല്യങ്ങളും ലഭിക്കാന്‍ അര്‍ഹതയുണ്ട്. പ്രത്യേക പരിഗണന വിഭാഗമായ ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാറിെൻറ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പരിചയപ്പെടാം.
പരിരക്ഷ പദ്ധതി
അടിയന്തര സാഹചര്യം നേരിടേണ്ടിവരുന്ന ഭിന്നശേഷിക്കാര്‍ക്ക് സഹായം നല്കുന്ന പദ്ധതിയാണിത്. അപകടങ്ങള്‍, അക്രമങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവക്ക് ഇരയാകുന്ന ഭിന്നശേഷിക്കാര്‍ക്ക് ഈ പദ്ധതി പ്രകാരം ധനസഹായം നല്‍കും. അടിയന്തര സഹായമായതിനാല്‍ വരുമാനപരിധി ഒഴിവാക്കിയിട്ടുണ്ട്. 25,000 രൂപ വരെ ജില്ല സാമൂഹികനീതി ഓഫിസര്‍ക്ക് അനുവദിക്കാം. അതിന് മുകളിലുള്ള തുക അനുവദിക്കുന്നത് കലക്ടര്‍ ചെയര്‍മാനായുള്ള മോണിറ്ററിങ് കമ്മിറ്റിയാണ്.
70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന മക്കളുള്ള മാതാവിന്/രക്ഷിതാവിന് (സ്ത്രീകള്‍) സ്വയംതൊഴില്‍ ധനസഹായം അനുവദിക്കുന്ന പദ്ധിയാണിത്. ഒറ്റത്തവണയായി 35,000 രൂപ ധനസഹായം അനുവദിക്കും. വരുമാന പരിധി ഒരുലക്ഷം രൂപയാണ്.
കാഴ്ചവൈകല്യമുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കാൻ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ ധനസഹായം നല്കുന്ന പദ്ധതിയാണിത്. ഒരുമാസം 2000 രൂപ ക്രമത്തില്‍ 24 മാസം ധനസഹായം അനുവദിക്കും. ഒരുലക്ഷം രൂപയാണ് വരുമാന പരിധി.
ഭിന്നശേഷിക്കാര്‍ക്ക് ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സ ചെയ്യേണ്ടി വരുമ്പോള്‍ ധനസഹായം നല്കുന്ന പദ്ധതിയാണിത്. ഒറ്റത്തവണ ധനസഹായമായി പരമാവധി 5000 രൂപ അനുവദിക്കും. വരുമാനപരിധി ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപയും നഗരപ്രദേശങ്ങളില്‍ 24,000 രൂപയുമാണ്. ചികിത്സയിലാണെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്മക്കള്ക്കും വിവാഹ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. ഒറ്റത്തവണ ധനസഹായമായി 30,000 രൂപ അനുവദിക്കും. വിവാഹത്തിന് ഒരുമാസം മുമ്പ് അപേക്ഷ നല്‍കണം. വരുമാന പരിധി 36,000 രൂപയാണ്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, യൂനിഫോം എന്നിവ വാങ്ങാൻ ധനസഹായം നല്കുന്ന പദ്ധതിയാണിത്. ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
ഭിന്നശേഷിക്കാരായ രക്ഷാകര്‍ത്താക്കളുടെ മക്കള്‍ക്ക് (മാതാവ്/പിതാവ്/രണ്ടുപേരും) വിഭ്യാഭ്യാസത്തിന് ധനസഹായം നല്കുന്ന പദ്ധതിയാണിത്. കുട്ടികളെ നാല് വിഭാഗമായി തിരിച്ച് ഒരു അധ്യയനവര്‍ഷം 10 മാസത്തേക്ക് ധനസഹായം നല്കുന്നു. അഞ്ചാം ക്ലാസ് വരെ പ്രതിമാസം 300 രൂപയും ആറ് മുതല്‍ പത്ത് വരെ 500 രൂപയും പ്ലസ് വണ്‍ പ്ലസ് ടു കോഴ്സുകള്‍ക്ക് 750 രൂപയും ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് 1000 രൂപയും ധനസഹായമായി നല്‍കും. വിദ്യാലയ മേധാവി മുഖാന്തരം അപേക്ഷ സമര്‍പ്പിക്കാം.
ഒന്നാം ക്ലാസ് മുതല്‍ പ്രഫഷനല്‍/ ബിരുദാനന്തര കോഴ്സുകള്‍ക്കുവരെ പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്കുന്ന പദ്ധതിയാണിത്. വരുമാന പരിധി 36,000 രൂപയാണ്. ഒരു അധ്യയനവര്‍ഷം പത്ത് മാസത്തേക്ക് സ്കോളര്‍ഷിപ് അനുവദിക്കും. നാലാം ക്ലാസ്വരെ പ്രതിമാസം 300 രൂപയും അഞ്ച് മുതല്‍ പത്ത് വരെ 500 രൂപയും പ്ലസ് വണ്‍ പ്ലസ് ടു കോഴ്സുകള്‍ക്ക് 750 രൂപയും ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് 1,000 രൂപയും പ്രതിമാസം നല്‍കും. കാഴ്ചവൈകല്യമുള്ളവര്‍ക്ക് പഠനസഹായിയെ വെക്കാൻ റീഡേഗ്സ് അലവന്‍സും അനുവദിക്കും.
ബിരുദ-ബിരുദാനന്തര പ്രഫഷനല്‍ കോഴ്സുകളില്‍ ഉന്നതവിജയം നേടുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്കുന്ന പദ്ധതിയാണിത്. കാഷ് അവാര്‍ഡും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. ബിരുദ തത്തുല്യ കോഴ്സുകള്‍ക്ക് ആര്‍ട്സ് വിഷയങ്ങളില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും സയന്‍സ് വിഷയങ്ങളില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചവരെയും ബിരുദാനന്തര പ്രഫഷനല്‍ കോഴ്സുകള്‍ക്ക് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും ലഭിച്ചവരെയുമാണ് അവാര്‍ഡിന് പരിഗണിക്കുക.
സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ക്ക് പത്താം ക്ലാസ്, 12ാം ക്ലാസ് പരീക്ഷ എഴുതാൻ ധനസഹായം നല്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം പരീക്ഷ ഫീസ്, കോഴ്സ് ഫീസ് എന്നിവ വകുപ്പ് നല്കുന്നു. സാക്ഷരത മിഷന് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ധനസഹായം നല്‍കുന്നതിന് വരുമാന പരിധി നിശ്ചയിച്ചിട്ടില്ല.
ഓപണ്‍ യൂനിവേഴ്സിറ്റി, വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷന് എന്നീ മാര്‍ഗങ്ങളിലൂടെ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്കുന്ന പദ്ധതിയാണിത്. കേരളത്തിനകത്തെ യൂനിവേഴ്സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ് അനുവദിക്കുക.
മാനസിക വെല്ലുവിളി, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിവൈകല്യം എന്നിവയുള്ള ഭിന്നശേഷിക്കാര്‍ക്ക് ചികിത്സക്ക് ചെലവ് അനുവദിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് 'നിരാമയ' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. നാഷനല്‍ ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ വഴിയാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ലക്ഷം രൂപ വരെ വാര്‍ഷിക ചികിത്സച്ചെലവ് ലഭിക്കും. പദ്ധതിയില്‍ ചേരാൻ ബി.പി.എല്‍ വിഭാഗക്കാര്‍ 250 രൂപയും എ.പി.എല്‍ വിഭാഗക്കാര്‍ 500 രൂപയും വിഹിതം അടക്കണം. കേരളത്തില്‍ ഈ തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
സാമൂഹിക നീതി വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അപേക്ഷിക്കാനുള്ള അപേക്ഷ ഫോറവും മറ്റു വിശദവിവരങ്ങളും വകുപ്പിെൻറ sjd.kerala.gov.in എന്ന വെബ്സൈറ്റിലും മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല സാമൂഹിക നീതി ഓഫിസിലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.