മലപ്പുറം: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ജനകീയ സ്വാതന്ത്ര്യ സമരങ്ങളോട് ലോക മനഃസാക്ഷിയും രാജ്യങ്ങളും അനുഭാവപൂർവ സമീപനം സ്വീകരിക്കുമ്പോൾ ഫലസ്തീനികളുടെ കാര്യത്തിൽ മാത്രം വിപരീത നിലപാട് എടുക്കുന്നത് ഖേദകരമാണെന്ന് തുറമുഖമന്ത്രി അഹ്മദ് ദേവർകോവിൽ. 'ഫലസ്തീൻ: പീഡിതർക്കൊപ്പം പ്രാർഥനപൂർവം' പ്രമേയത്തിൽ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ (എസ്.വൈ.എഫ്) സംഘടിപ്പിച്ച ഐക്യദാർഢ്യ വാരത്തിെൻറ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡൻറ് അശ്റഫ് ബാഹസൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ശംസീർ കേളോത്ത്, ഇ.പി അഷ്റഫ് ബാഖവി കാളികാവ്, കെ. സദഖത്തുല്ല മുഈനി കാടാമ്പുഴ, ഖമറുദ്ദീൻ വഹബി ചെറുതുരുത്തി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.